Kerala
കുഴൽപ്പണം ആരാണ് കൊണ്ടുവരാത്തത്, മണ്ടന്മാരായത് കൊണ്ട് ബി.ജെ.പിക്കാരുടേത് പിടിച്ചു: വെള്ളാപ്പള്ളി
Kerala

'കുഴൽപ്പണം ആരാണ് കൊണ്ടുവരാത്തത്, മണ്ടന്മാരായത് കൊണ്ട് ബി.ജെ.പിക്കാരുടേത് പിടിച്ചു': വെള്ളാപ്പള്ളി

Web Desk
|
7 Jun 2021 10:32 AM GMT

കോൺഗ്രസുകാർക്ക് കാശ് എവിടെ നിന്നാണ് കിട്ടുന്നത്, പിന്നെ കമ്മ്യൂണിസ്റ്റുകാർക്ക് കുഴൽപ്പണം കിട്ടാൻ മാർഗമില്ലെന്നും വെള്ളാപ്പള്ളി

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരികയും തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍, ബി ജെ പിക്കാര്‍ മണ്ടന്മാരായതു കൊണ്ടാണ് പിടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

കുഴല്‍പ്പണം ഇവിടെ കൊണ്ടുവരാത്തവര്‍ ആരാണ് ഉള്ളത്. കോണ്‍ഗ്രസുകാര്‍ക്ക് എവിടെ നിന്നാണ് കാശ് കിട്ടുന്നത്, പലയിടത്ത് നിന്നും പലരും കൊണ്ടുകൊടുക്കുന്നതാണ്. അത് പിടിച്ചാല്‍ കുഴല്‍പ്പണം. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസുകാര്‍ എവിടെ നിന്നാണ് പണം കൊണ്ടുവന്നതെന്ന് എനിക്കറിയാം. കോണ്‍ഗ്രസുകാര്‍ കുഴല്‍ അല്ലാതെ വേറെ വഴിയിലൂടെയാണ് കൊണ്ടുവന്നത്. മണ്ടന്മാരായത് കൊണ്ടാണ് ബി.ജെ.പിക്കാരുടെത് പിടിച്ചത്- വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശനായി കഴിയുകയാണ്. വി .ഡി സതീശന് നിയമസഭയില്‍ തിളങ്ങാനാകും. പക്ഷേ പുറത്തുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹം വട്ടപൂജ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Similar Posts