Kerala
വിഴിഞ്ഞം സമരം അനാവശ്യമെന്ന് വെള്ളാപ്പള്ളി
Kerala

വിഴിഞ്ഞം സമരം അനാവശ്യമെന്ന് വെള്ളാപ്പള്ളി

Web Desk
|
29 Aug 2022 8:51 AM GMT

രാഷ്ട്രീയ നേതൃത്വങ്ങൾ മതനേതാക്കൾക്ക് മുന്നിൽ നിൽക്കുന്നതെന്നും വെള്ളാപ്പള്ളിപരിഹസിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ സഭ നടത്തുന്ന സമരം അനാവശ്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമരം വികസന വിരുദ്ധമാണ്.

മതാധിപത്യത്തിന് അടിയറവ് പറയുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ശ്രീരാമന് മുന്നിൽ ഹനുമാൻ നിൽക്കുന്നത് പോലെയാണ്

രാഷ്ട്രീയ നേതൃത്വങ്ങൾ മതനേതാക്കൾക്ക് മുന്നിൽ നിൽക്കുന്നതെന്നും വെള്ളാപ്പള്ളിപരിഹസിച്ചു.

അതേസമയം, ശബരിമല സമരം തമ്പുരാക്കന്മാരുടെ ​ഗൂഢാലോചനയായിരുന്നെന്നും വെള്ളാപള്ളി പറഞ്ഞു. സവർണാധിപത്യത്തിന് വേണ്ടി പിന്നാക്കക്കാരെ ബലിയാടാക്കുകയാണ് ചെയ്തതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ജെൻഡര്‍ ന്യൂട്രാലിറ്റി വിഷയത്തിൽ വിമര്‍ശനവുമായി ഇന്നലെ വെള്ളാപ്പള്ളി രം​ഗത്തെത്തിയിരുന്നു. അപക്വമായ പ്രായത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാദം.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കേണ്ടതില്ല. അതല്ല ഭാരതസംസ്കാരം. നമ്മളാരും അമേരിക്കയിൽ അല്ല ജീവിക്കുന്നത്. യുജിസി പട്ടികയിൽ ഹിന്ദു വിഭാഗം നടത്തുന്ന കോളേജുകൾക്കൊന്നും റാങ്കില്ലെന്നും അവിടെയൊന്നും അച്ചടക്കമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Similar Posts