Kerala
സർക്കാർ പരിപാടിക്ക് ഉദ്ഘാടകൻ വെള്ളാപ്പള്ളി; ഭദ്രദീപം തെളിയിക്കുന്നത് പ്രീതി നടേശൻ; വിവാദം
Kerala

സർക്കാർ പരിപാടിക്ക് ഉദ്ഘാടകൻ വെള്ളാപ്പള്ളി; ഭദ്രദീപം തെളിയിക്കുന്നത് പ്രീതി നടേശൻ; വിവാദം

Web Desk
|
6 Sep 2022 7:47 AM GMT

എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ഓണാഘോഷ പരിപാടിയാണ് വിവാദത്തിലായിരിക്കുന്നത്

കൊച്ചി: എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ഓണാഘോഷ പരിപാടി വിവാദത്തിൽ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് പരിപാടിയുടെ ഉദ്ഘാടകൻ .

വെള്ളാപ്പളളിയുടെ ഭാര്യ പ്രീതി നടേശനാണ് ചടങ്ങിൽ ഭദ്രദീപം തെളിയിക്കുക. ഇരുവരെയും പരിപാടിയിൽ ആദരിക്കും. സംസ്ഥാന സർക്കാറും ജില്ലാ ഭരണകൂടവും എറണാകുളം ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ഫോർട്ടുകൊച്ചി ജനകീയ ഓണാഘോഷസമിതിയും സംയുക്തമായാണ് പരിപാടികൾ ഒരുക്കുന്നത്.

ചടങ്ങിൽ കെ.ജെ മാക്‌സി എം.എൽ.എയാണ് അധ്യക്ഷത വഹിക്കുന്നത്. വാദ്യമേള ഘോഷയാത്രയോടെയാണ് വെള്ളാപ്പള്ളി നടേശനെ ആദരിച്ച് ആനയിക്കുന്നത് എന്നാണ് പരിപാടിയുടെ നോട്ടീസിൽ പറയുന്നത്. എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം എന്നാണ് പ്രീതി നടേശനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ കനത്ത പ്രതിഷേധം ഉയരുകയാണ്.അതേസമയം, ഇത് സര്‍ക്കാര്‍ പരിപാടിയല്ലെന്ന് കെ ജെമാക്സി എം.എല്‍.എ മീഡിയവണിനോട് പറഞ്ഞു.ക്ലബ് നടത്തുന്ന പരിപാടിയെന്നായിരുന്നു എം.എല്‍.എയുടെ ന്യായീകരണം. സർക്കാർ ഫണ്ട് ചിലവഴിക്കുന്നില്ലെന്നും എം എൽ എ പറഞ്ഞു. സർക്കാർ പരിപാടിയെന്ന് നോട്ടീസിൽ പറഞ്ഞിരിക്കേയാണ് കെ ജെമാക്സിയുടെ ന്യായീകരണം.

Similar Posts