വെങ്കിട്ടരാമന്റെ നിയമനം ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല
|'ചിന്തിൻ ശിബിരിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കാത്തത് അസൗകര്യങ്ങൾ മൂലം'
കോഴിക്കോട്: ആലപ്പുഴ കലക്ടർ ആയി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല. എന്തടിസ്ഥാനത്തിലാണ് ആലപ്പുഴ കലക്ടർ ആയി നിയമിച്ചത്? ഇത് ആലപ്പുഴക്കാർക്ക് അംഗീകരിക്കാനാവില്ല. മാധ്യമപ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടയാളെ കലക്ടായി നിയമിച്ചത് ശരിയല്ല. സർക്കാർ തീരുമാനം പുനപ്പരിശോധിക്കണം. ഇപ്പോഴും നിലനിൽക്കുന്ന കേസിലെ വ്യക്തിയാണ് വെങ്കിട്ടരാമനെന്നും അദ്ദേഹം പറഞ്ഞു.
ചിന്തിൻ ശിബിരിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കാത്തത് അസൗകര്യങ്ങൾ മൂലമാണ്. ചിന്തിൻ ശിബിരിന് ശേഷം കോൺഗസ് കൂടുതൽ കരുത്തോടെ വരും. കോൺഗ്രസ് ഐക്യത്തോടെ നീങ്ങും.ചിന്തൻ ശിബിരിന് ശേഷം യുഡിഎഫ് ശക്തരാകുമെന്നും ചെന്നിത്തല പറഞ്ഞു.
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ് . ഭാര്യ രേണു രാജിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയ ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്‌ടറായി നിയമിച്ചത്.