Kerala
ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്ന സുരേഷിന്റെ ഹരജിയിൽ വിധി നാളെ
Kerala

'ഗൂഢാലോചന കേസ് റദ്ദാക്കണം'; സ്വപ്ന സുരേഷിന്റെ ഹരജിയിൽ വിധി നാളെ

Web Desk
|
18 Aug 2022 3:56 PM GMT

പാലക്കാട്, തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് ആവശ്യം

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഹരജികളിൽ നാളെ ഹൈക്കോടതി വിധി പറയും. ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളിൽ ജസ്റ്റിസ് സിയാദുറഹമാനാണ് വിധി പറയുക. പാലക്കാട്, തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം.

തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരുന്നത്. എന്നാൽ അന്വേഷണ സംഘം പിന്നീട് വ്യാജരേഖ ചമയ്ക്കലടക്കമുള്ള വകുപ്പുകൾ കൂട്ടി ചേർത്തതായി സ്വപ്ന കോടതിയെ അറിയിച്ചിരുന്നു.

updating

Related Tags :
Similar Posts