ഓപ്പറേഷന്‍ അപ്പറ്റൈറ്റ്; സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന
|ഹോട്ടലുകള്‍ക്ക് നല്‍കുന്ന രജിസ്‌ട്രേഷനിലും ലൈസന്‍സിലും ക്രമക്കേടുണ്ടെന്നുള്‍പ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന. ഓപ്പറേഷന്‍ അപ്പറ്റൈറ്റ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. ഹോട്ടലുകള്‍ക്ക് നല്‍കുന്ന രജിസ്‌ട്രേഷനിലും ലൈസന്‍സിലും ക്രമക്കേടുണ്ടെന്നുള്‍പ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിലും സംസ്ഥാനത്തെ 14 ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുമാരുടെ ഓഫീസുകളിലും തെരഞ്ഞെടുത്ത സര്‍ക്കിള്‍ ഓഫീസുകളിലുമടക്കം 67 ഭക്ഷ്യ ഓഫീസുകളിലാണ് പരിശോധന നടത്തുന്നത്.
ഹോട്ടലിലെ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന പരിശീലനത്തിലും ക്രമക്കേട് നടക്കുന്നു, ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എടുക്കുന്ന ഭക്ഷ്യ സാമ്പിളുകളില്‍ ഗുണനിലവാരം ഇല്ലായെന്ന ഫലം വരുന്നവയില്‍ ചില ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം കാലതാമസം വരുത്തി ശിക്ഷണ നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതായുമുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലും കൂടിയാണ് വിജിലന്‍സ് പരിശോധന.