Kerala
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു
Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Web Desk
|
11 Aug 2021 2:44 PM GMT

അതേസമയം കേസിൽ 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഓഡിറ്റ്, പൊതുവിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കൂടുതൽ അന്വേഷണമാവശ്യമായതിനാലാണ് വിജിലൻസിന് വിട്ടതെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

അതേസമയം കേസിൽ 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഓഡിറ്റ്, പൊതുവിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. ബാങ്കിന്റെ ക്രമക്കേട് റിപ്പോർട്ട് ചെയ്യുന്നതിലും, പരാതി ലഭിച്ചിട്ടും തുടർ നടപടിയെടുക്കാത്തതിന്റെയും പേരിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്ന് സഹകരണവകുപ്പ് ഉത്തരവിൽ പറയുന്നു .

സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികളിലേക്ക് നീങ്ങിയത്. ഇന്നലെയാണ് ഇതുസംബന്ധിച്ച ഒരു ഇടക്കാല റിപ്പോർട്ട് സർക്കാരിന് ലഭിച്ചത്. അതിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.

-ബാങ്ക് ഓഡിറ്റ് റിപ്പോർട്ട് പ്രകാരമുള്ള നടപടികളൊന്നും ബാങ്കിൽ നടത്തിയിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ചില ഉദ്യോഗസ്ഥർ ക്രമക്കേടുകൾ കണ്ടിട്ടും അതിനെതിരേ മൗനം പാലിച്ചതായും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികളിലേക്ക് കടക്കാനും ഉദ്യോഗസ്ഥർ തയാറായില്ല. ഇതിനെല്ലാം കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

തൃശൂർ ജോയിന്റ് രജിസ്ട്രാർ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ 104 കോടിയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. സംഭവത്തിൽ ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്.

Similar Posts