Kerala
Kerala
അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനൊരുങ്ങി വിജിലൻസ്
|18 July 2022 2:12 AM GMT
'അഴിമതിരഹിത കേരളം' പദ്ധതിയുടെ ഭാഗമായാണ് നടപടി
തിരുവനന്തപുരം: അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനൊരുങ്ങി വിജിലൻസ്. അഴിമതിരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി. സർക്കാർ ഓഫീസുകളിൽ പരിശോധനകൾ കർശനമാക്കാൻ വിജിലൻസ് മേധാവി മനോജ് എബ്രഹാം മാർഗനിർദേശം പുറത്തിറക്കി.
വിജിലൻസ് കേസുകളുകളിൽ കുറ്റപത്രം വൈകരുത്. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധനകൾ നടത്തും. ഉദ്യോഗസ്ഥർ ഉൾപ്പെടെ അഴിമതി കേസിലുൾപ്പെടുന്നവർക്കെതിരെയുള്ള പ്രാഥമിക, ത്വരിതാനേഷ്വണങ്ങൾ ശക്തിപ്പെടുത്തും. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം കണ്ടെത്താനും കർശന നിർദ്ദേശം നൽകി. സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനിലേക്ക് മാറിയാൽ അഴിമതി കുറയുമെന്നാണ് വിജിലൻസിന്റെ നിരീക്ഷണം.