Kerala
വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും
Kerala

വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും

Web Desk
|
7 Jun 2022 1:05 AM GMT

നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കെത്തിയപ്പോള്‍ വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു

എറണാകുളം: നടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മാതാവ് വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കെത്തിയപ്പോള്‍ വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് പരിഗണിക്കാനായി മാറ്റിയത്.

കേസിനെ തുടര്‍ന്ന് ദുബൈയിലേക്ക് കടന്ന വിജയ്ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന‍് മുമ്പാകെ ഹാജരായിയിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം പോലിസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നും പീഡനം നടന്നിട്ടില്ലെന്നുമാണ് വിജയ്ബാബുവിന്‍റെ നിലപാട്.


Related Tags :
Similar Posts