Kerala
വിജയ്ബാബു നാട്ടിലെത്താൻ സാധ്യതയില്ല; റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്
Kerala

വിജയ്ബാബു നാട്ടിലെത്താൻ സാധ്യതയില്ല; റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്

Web Desk
|
24 May 2022 9:03 AM GMT

അഞ്ച് മണിക്കുള്ളിൽ ഹാജരായില്ലെങ്കിൽ നോട്ടീസ് പുറപ്പെടുവിക്കും

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലുളള നടൻ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്. ഇന്ന് അഞ്ച് മണിക്കുള്ളിൽ ഹാജരായില്ലെങ്കിൽ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കാരുടെ പട്ടികയിൽ വിജയ് ബാബുവിന്റെ പേരില്ല. വിജയ്ബാബു ഇന്ന് കേരളത്തിൽ തിരിച്ചെത്താൻ സാധ്യതയില്ലെന്നും പൊലീസ് കമ്മീഷ്ണർ പറഞു. തിരിച്ചെത്താത്ത സാഹചര്യത്തിൽ റെഡ്‌കോർണർ നോട്ടാസുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.

തിരിച്ചുവരാൻ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും തൽകാലം വിജയ്ബാബു ദുബൈയിൽ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. പകരം പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ വിജയ്ബാബുവിന്റെ പ്രതിനിധി കേരളത്തിലെത്തും. വിജയ്ബാബുവിനെ തിരിച്ചെത്തിക്കുന്ന നടപടികൾ സംബന്ധിച്ച് യു.എ.ഇയിലെ ഇന്ത്യൻ എംബസി അധികൃതരും ഒന്നും പ്രതികരിച്ചിട്ടില്ല.

ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നിരുന്നു. ഇന്റർപോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോർജിയയിലേക്ക് പോയത്. ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ജോർജിയയിലേക്ക് കടന്നത്. ദുബൈയിൽ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാൻ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഇയാൾ രാജ്യം വിട്ടത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോർജിയ തെരഞ്ഞെടുത്തത്. കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയിൽ കേന്ദ്രവിദേശ കാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോർട്ട് അസാധുവാക്കിയിരുന്നു. ഇതിന് മുന്നേ തന്നെ ഇയാൾ ജോർജിയയിലേക്ക് കടന്നതായാണ് വിവരം.

Similar Posts