Kerala
വിജയ് ബാബുവിന്റെ അറസ്റ്റ് ഉടനുണ്ടാകില്ല; നടൻ വിദേശത്ത് നിന്ന് മടങ്ങുക മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം
Kerala

വിജയ് ബാബുവിന്റെ അറസ്റ്റ് ഉടനുണ്ടാകില്ല; നടൻ വിദേശത്ത് നിന്ന് മടങ്ങുക മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം

Web Desk
|
30 April 2022 1:04 AM GMT

ജോലിയുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ വിജയ് ബാബു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് മറ്റൊരു യുവതി ആരോപണം ഉന്നയിച്ചിരുന്നു

കൊച്ചി: ബലാത്സംഗ കേസില്‍ യുവനടി പരാതി നല്‍കിയതിന് പിന്നാലെ വിദേശത്തേക്ക് കടന്ന നടന്‍ വിജയ് ബാബു ഉടന്‍ മടങ്ങിയെത്തിയേക്കില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ മാറ്റിയ സാഹചര്യത്തിലാണ് തീരുമാനം. വിജയ് ബാബുവിനെതിരെ ശാസ്ത്രീയ തെളിവുകളടക്കം അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

നടി പരാതി ഉന്നയിച്ചതിന് പിന്നാലെ ബംഗളൂരു വഴിയാണ് വിജയ് ബാബു വിദേശത്തേക്ക് രക്ഷപ്പെട്ടത്. പുതിയ ചിത്രത്തില്‍ അവസരം ഇല്ലാതായപ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നാണ് മുന്‍കൂര്‍‌ ജാമ്യപേക്ഷയില്‍ വിജയ് ബാബു ആരോപിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷന്റെ വിശദീകരണം തേടിയിരുന്നു.കേസ് പരിഗണിക്കുന്ന മെയ് 16 വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തേക്കില്ല. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായ ശേഷം മാത്രമായിരിക്കും വിജയ് ബാബു മടങ്ങിയെത്തുക. നടന് എതിരായി ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇരയാക്കപ്പെട്ട നടിയുടെ പരാതി സാധൂകരിക്കുന്നതാണ് ലഭ്യമായ തെളിവുകള്‍.

ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തി. ഇതിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ വിജയ് ബാബു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് മറ്റൊരു യുവതി ആരോപണം ഉന്നയിച്ചിരുന്നു.

Similar Posts