Kerala
Shawarma, Food safety department,  Thiruvananthapuram, ഷവര്‍മ, തിരുവനന്തപുരം
Kerala

ഷവർമ പാഴ്‌സലിലെ മാർഗനിർദേശ ലംഘനം; ഭക്ഷ്യസുരക്ഷാവകുപ്പ് നടപടി തുടങ്ങി

Web Desk
|
31 March 2023 8:20 AM GMT

പാഴ്സലായി നല്‍കുന്ന ഷവര്‍മ ഒരു മണിക്കൂറിനകം കഴിക്കണമെന്ന മാര്‍ഗനിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്ന മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ഇടപെടല്‍

തിരുവനന്തപുരം: ഷവര്‍മ പാഴ്സല്‍ നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം ലംഘിച്ചതില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടപടി തുടങ്ങി. മീഡിയവണ്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് തിയതിയും സമയവും രേഖപ്പെടുത്താതെ ഷവര്‍മ പാഴ്സല്‍ നല്‍കിയ കടകള്‍ക്ക് ഫുഡ് സേഫ്റ്റി ഓഫീസര്‍ നോട്ടീസ് നല്‍കിയത്. പരിശോധനക്കുള്ള സ്പെഷ്യല്‍ ഡ്രൈവ് ഊര്‍ജിതമാക്കിയെന്ന് ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എം.ടി ബേബിച്ചന്‍ മീഡിയവണിനോട് പറഞ്ഞു.

പാഴ്സലായി നല്‍കുന്ന ഷവര്‍മ ഒരു മണിക്കൂറിനകം കഴിക്കണമെന്ന മാര്‍ഗനിര്‍ദേശം തലസ്ഥാനത്ത് പാലിക്കപ്പെടുന്നില്ലെന്ന മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ഇടപെടല്‍. കടകളില്‍ മയണൈസ് അടക്കമുള്ളവയുടെ പരിശോധന കൂട്ടാന്‍ സംസ്ഥാന തലത്തില്‍ സ്പെഷ്യല്‍ ഡ്രൈവ് ഊര്‍ജിതമാക്കും. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും ഉദ്യോഗസ്ഥരും ഒരുമിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകുമെന്ന് ഫുഡ് സേഫ്റ്റി നോഡല്‍ ഓഫീസര്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. സ്പെഷ്യല്‍ ഡ്രൈവിനൊപ്പം കച്ചവടക്കാരിലും ഉപഭോക്താക്കളിലും ബോധവത്ക്കരണം കൂട്ടാനും ഭക്ഷ്യസുരക്ഷാവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Similar Posts