കുസാറ്റിലെ അക്രമം; പ്രതിയായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
|സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കാലടിയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്
കൊച്ചി: കുസാറ്റിലെ പ്രിൻസിപ്പൽ ഓഫീസിൽ അതിക്രമം നടത്തിയ കേസിൽ പ്രതിയെ കളമശ്ശേരി പൊലീസ് പിടികൂടി. നിർമൽ എസ് മേനോനെ കാലടിയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എഫ.ഐ പ്രവർത്തകനാണ് പ്രതി നിർമൽ. ജൂൺ 20ന് രാവിലെ 11:30 മണിക്ക് കുസാറ്റ് പ്രിൻസിപ്പൽ ഓഫീസിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം.
മെയ് മാസത്തിൽ ആർട്ട് ഫെസ്റ്റിവലിനിടെ കാമ്പസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ ഓഫീസിൽ വിദ്യാർഥികൾ കാത്തുനിൽക്കുന്നതിനിടെ എസ്.എഫ്.ഐ വിദ്യാർഥികൾ മർദിക്കുന്ന സംഭവമുണ്ടായിരുന്നു. ഇതിനിടെ ചില ജീവനക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റിരുന്നു. കൂടാതെ പ്രിൻസിപ്പൽ ഓഫീസിലെ കമ്പ്യൂട്ടർ, ഫർണീച്ചർ തുടങ്ങിയവയെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു.
സംഭവത്തിൽ കുസാറ്റിലെ അവസാന വർഷ വിദ്യാർഥിയായ തൃശ്ശൂർ ചാവക്കാട് സ്വദേശി മുഹമ്മദ് അർഷാദിന്റെ പരാതി നൽകിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്