Kerala
ശ്രദ്ധേയമായി മലബാർ സമരത്തെക്കുറിച്ച വിർച്വൽ എക്സിബിഷൻ
Kerala

ശ്രദ്ധേയമായി മലബാർ സമരത്തെക്കുറിച്ച വിർച്വൽ എക്സിബിഷൻ

Web Desk
|
30 July 2021 2:30 PM GMT

"ഔദ്യോഗിക കണക്കുകൾ പ്രകാരം മലബാർ സമരത്തിന്റെ ഭാഗമായി 20000ത്തോളംപേർ കൊല്ലപ്പെടുകയും 50000ത്തോളം പേർ ജയിലിലടക്കപ്പെടുകയും ഒരു ലക്ഷത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. "

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1921 ൽ നടന്ന മലബാർ സമരത്തെ കുറിച്ച വിർച്വൽ എക്സിബിഷൻ ശ്രദ്ധേയമാകുന്നു. 'അന്നിരുപത്തൊന്നിൽ റീവിസിറ്റിംഗ് 1921' എന്ന പേരിൽ എക്സിബിഷൻ എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയാണ് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ഗൾഫിലെ മലയാളി വിദ്യാർത്ഥികൾക്കായി സംഘടന നടത്തിയ ' കോമ്പസ്' എന്ന ഓൺലൈൻ ക്യാമ്പിന്റെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിച്ചത്.

"മതഭ്രാന്തന്മാർ നടത്തിയ കലാപമെന്നും ലഹളയെന്നും ബ്രിട്ടീഷുകാർ എഴുത്തിവെച്ച ചരിത്രത്തെ പല മുഖ്യധാരാ ചരിത്രകാരന്മാരും അതേപടി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, നിലനിൽക്കുന്ന പല ചരിത്രധാരണകളെയും അട്ടിമറിക്കുന്ന ഒരു ആഖ്യാനമാണ് മലബാർ സമരത്തിന്റേത്. " - സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.

ഔദ്യോഗിക കണക്കുകൾ പ്രകാരം മലബാർ സമരത്തിന്റെ ഭാഗമായി 20000ത്തോളംപേർ കൊല്ലപ്പെടുകയും 50000ത്തോളം പേർ ജയിലിലടക്കപ്പെടുകയും ഒരു ലക്ഷത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഈ പോരാട്ടത്തിലെ പ്രധാന സംഭവവികാസങ്ങൾ അരങ്ങേറിയ നാടുകളിലൂടെയും പോരാളികളിലൂടെയും നൂറ് വർഷങ്ങൾക്കിപ്പുറം നടത്തുന്ന ഒരു ചരിത്ര സഞ്ചാരം കൂടിയാണ് എക്സിബിഷനെന്ന് സംഘാടകർ അറിയിച്ചു.


Similar Posts