മധുവിന് കിട്ടിയ നീതി വിശ്വനാഥന് ലഭിക്കുമോ? പ്രതീക്ഷയോടെ ഈ കുടുംബം
|വിശ്വനാഥൻ മരിച്ചിട്ട് 50 ദിവസം പിന്നിട്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല
വയനാട്: അഞ്ച് വർഷം കഴിഞ്ഞാണെങ്കിലും മധു വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് പ്രതീക്ഷ നൽകുന്നതാണെന്ന് വയനാട്ടിലെ വിശ്വനാഥന്റെ കുടുംബം. വിശ്വനാഥൻ മരിച്ചിട്ട് 50 ദിവസം പിന്നിട്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.കോഴിക്കോട് മെഡി. കോളജിന് സമീപമാണ് വിശ്വനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആൾക്കൂട്ട വിചാരണക്കൊടുവിൽ മരിച്ച നിലയിൽ കാണപ്പെട്ട വിശ്വനാഥന്റെ കേസിൽ അന്വേഷണം ഇപ്പോൾ ക്രൈബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലെന്ന വിലയിരുത്തലിലാണ് കുടുംബം. അതേസമയം, മധു വധക്കേസിലെ വിധി പ്രതീക്ഷ പകരുന്നതാണ്.
ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ അനുദിനം വർധിക്കുന്നതായാണ് ഇeപ്പാഴും വയനാട്ടിലെ അനുഭവമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.ജി ഹരി ചൂണ്ടിക്കാട്ടി.
വിശ്വനാഥൻ കേസിൽ നീതിപൂർവമായ അന്വേഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോ. പി.ജി ഹരി കൺവീനറായി ജസ്റ്റിസ് ഫോർ വിശ്വനാഥൻ ആക്ഷൻ കൗൺസിൽ എന്ന പേരിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് ഇപ്പോൾ മനുഷ്യാവകാശ പ്രവർത്തകർ.