വിഴിഞ്ഞം സംഘര്‍ഷം: നാലു സമരക്കാരെ വിട്ടയച്ചു
|ഇന്നലത്തെ ചർച്ചയിൽ ഇക്കാര്യം തീരുമാനം ആയിരുന്നു
വിഴിഞ്ഞം: വിഴിഞ്ഞം സംഘര്‍ഷത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത നാലുപേരെ വിട്ടയച്ചു. സ്റ്റേഷൻ ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്. ഇന്നലത്തെ ചർച്ചയിൽ ഇക്കാര്യം തീരുമാനം ആയിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത സെൽട്ടൻ റിമാൻഡിലാണ്.
എല്ലാ ചര്‍ച്ചകള്‍ക്കും സഭ തയ്യാറാണെന്ന് വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര പറഞ്ഞു. എല്ലാ കാര്യങ്ങളും സമാധാനപരമായി അവസാനിക്കണമെന്നാണ് ആഗ്രഹം. തുടർ കാര്യങ്ങളെല്ലാം ആലോചിച്ച ശേഷം തീരുമാനിക്കും. താൻ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ തനിക്കെതിരെ കേസെടുക്കണമെന്നും പെരേര കൂട്ടിച്ചേര്‍ത്തു.
അതേസമയം അക്രമം നടന്ന വിഴിഞ്ഞത്ത് അതീവ സുരക്ഷ ഏർപ്പെടുത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയത്. സമരക്കാരുമായി ഇന്ന് വീണ്ടും സമാധാന ചർച്ച നടക്കും.സർവ്വ കക്ഷി യോഗത്തിൽ മന്ത്രിമാർ പങ്കെടുത്തേക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ 36 പൊലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമവുമായി ബന്ധപ്പെട്ട് എട്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.