Kerala
Kerala
വിഴിഞ്ഞം തുറമുഖം: ട്രയൽ റൺ ജൂലൈ 12ന്
|4 July 2024 9:59 AM GMT
തുറമുഖത്ത് എത്തുന്ന കണ്ടെയിനർ കപ്പലിനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12ന് നടത്തും. അന്നേ ദിവസം തുറമുഖത്ത് എത്തുന്ന കണ്ടെയിനർ കപ്പലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കും. ഇതിന്റെ മുന്നോടിയായി നാളെ വൈകുന്നേരം 3 മണിക്ക് സംഘാടകസമിതി യോഗം വിഴിഞ്ഞത്ത് ചേരും.
ബാർജുകളിലെത്തിക്കുന്ന കണ്ടെയിനറുകൾ ഇറക്കിയും കയറ്റിയുമാണ് ട്രയൽ റൺ നടത്തുന്നത്. സെമി ഓട്ടോമാറ്റിക് രീതിയിലാണ് ക്രെയിനിന്റെ പ്രവർത്തനം. ട്രയൽ വിജയകരമായാൽ തുറമുഖം ഓണത്തിന് കമ്മീഷൻ ചെയ്യുന്നത് സർക്കാർ ആലോചിക്കും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തുറമുഖ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മലയാളികള്‍ക്ക് ഓണസമ്മാനമായി തുറമുഖം കമ്മീഷന് ചെയ്യാന്‍ അദാനി ഗ്രൂപ്പ് നേരത്തേ വ്യക്കതമാക്കിയിരുന്നു. ഓണത്തിന് കമ്മീഷൻ ചെയ്തില്ലെങ്കിൽ ഡിസംബറിൽ നടത്താനാണ് സാധ്യത.