Kerala
ബാരിക്കേഡുകൾ വലിച്ചു നീക്കി സമരക്കാർ: വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
Kerala

ബാരിക്കേഡുകൾ വലിച്ചു നീക്കി സമരക്കാർ: വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Web Desk
|
26 Aug 2022 6:43 AM GMT

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം കൂടുതൽ കടുപ്പിക്കാൻ തീരുമാനിച്ചത്

തിരുവനന്തപുരം: തുടർച്ചയായ 12ാം ദിവസവും വിഴിഞ്ഞത്ത് സമരം ശക്തമായി തുടരുന്നു. വെട്ടുകാട്,പള്ളിത്തുറ അടക്കമുള്ള ഫൊറോനകളിൽ നിന്നുള്ള വിശ്വാസികൾ പ്രതിഷേധത്തിന്റെ ഭാഗമായി എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് ഇവർ സമരം കൂടുതൽ കടുപ്പിക്കാൻ തീരുമാനിച്ചത്. ഇന്നും ആയിരത്തിലധികം പേർ സമരമുഖത്തുണ്ട്. കഴിഞ്ഞ ദിവസം എട്ട് ബസ് പോലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചതെങ്കിൽ ഇന്ന് പതിനൊന്ന് ബസ് നിറയെ പോലീസാണ് സ്ഥലത്തുള്ളത്.


വിഴിഞ്ഞം തുറമുഖത്തിന് സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അദാനി ഗ്രൂപ്പ് തുറമുഖത്തിന്റെ നിർമാണക്കമ്പനിയുമായി ചേർന്ന് കോടതിയിൽ ഹരജി നൽകിയിരുന്നു. ഇതേത്തുടർന്ന് വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശവും നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് കൂടുതൽ സേനയെ പോലീസ് വിന്യസിച്ചിരിക്കുന്നത്. എന്നാൽ പോലീസ് തീർത്ത ബാരിക്കേഡുകളെല്ലാം സമരക്കാർ തകർത്തു.


Similar Posts