Kerala
തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും, വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കില്ല: മുഖ്യമന്ത്രി
Kerala

തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും, വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കില്ല: മുഖ്യമന്ത്രി

Web Desk
|
30 Aug 2022 6:04 AM GMT

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീരം സംരക്ഷിക്കാൻ നടപടി എടുക്കും. പദ്ധതിക്ക് ആരംഭിക്കുന്നതിന് മുമ്പും തീരശോഷണം ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കില്ലെന്ന് നിയമസഭയിൽ ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ പഠനവും പൂർത്തിയാക്കിയാണ് കരാറിൽ ഏർപ്പെട്ടത്. തീരശോഷണം സംബന്ധിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീരം സംരക്ഷിക്കാൻ നടപടി എടുക്കും. പദ്ധതിക്ക് ആരംഭിക്കുന്നതിന് മുമ്പും തീരശോഷണം ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം കേരളം വലിയ അപകട മേഖലയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മഴ മുന്നറിയിപ്പ് സംവിധാനം കൃത്യമായി പ്ലാൻ ചെയ്യണം. പല ജില്ലകളിലും പല പ്രശ്നങ്ങളാണ് ഉള്ളത്. ഓരോ ജില്ലയിലും ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ ഇല്ലെന്നും വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.

എന്നാല്‍ ഇടുക്കി കുടയത്തൂർ ഉരുൾപൊട്ടലിന് സാധ്യതയില്ലാതിരുന്ന പ്രദേശമെന്ന് നിയമസഭയിൽ റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. 70 വർഷം മുമ്പാണ് നേരത്തെ ഇവിടെ ഉരുൾപൊട്ടലുണ്ടായത്. ഇടുക്കി, വയനാട് ജില്ലകളിൽ ഹൈ ആൾട്ടിട്യൂഡ് റെസ്ക്യൂ ഹബ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം മധ്യകേരളത്തിലും പത്തനംതിട്ടയിലെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലും കോട്ടയത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.. ജില്ലയിലെ വിദ്യാഭ്യാ സ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.

Similar Posts