Kerala
കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം ഉപേക്ഷിക്കണമെന്ന് വി.എം സുധീരൻ
Kerala

കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം ഉപേക്ഷിക്കണമെന്ന് വി.എം സുധീരൻ

Web Desk
|
6 Jun 2022 5:59 AM GMT

ഇന്ദിരാ ഗാന്ധിയും ജവഹർലാർ നെഹ്‌റുവും കൊണ്ടുവന്ന സാമ്പത്തിക നയങ്ങളിലേക്ക് പാർട്ടി തിരികെപ്പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ചിന്തൻശിബിരത്തിന് മുമ്പ് സോണിയാ ഗാന്ധിക്കയച്ച കത്തിലാണ് ഇക്കാര്യമുള്ളത്. മതേതരത്വമാണ് കോൺഗ്രസിന്റെ മുഖമുദ്ര. എന്നാൽ കോൺഗ്രസ് അതിൽനിന്ന് വ്യതിചലിച്ച് മൃദുഹിന്ദുത്വത്തിലേക്ക് പോകുന്നു. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും ഉയർത്തിപ്പിടിച്ച മതേതര നയങ്ങളിലേക്ക് പാർട്ടി തിരിച്ചുപോകണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

നരസിംഹ റാവുവിന്റെ കാലത്ത് സ്വീകരിച്ച സാമ്പത്തിക നയം പണക്കാരെ മാത്രമാണ് സഹായിച്ചത്. അത് പാവപ്പെട്ടവരെ പാർട്ടിയിൽനിന്ന് അകറ്റി. ഇന്ദിരാ ഗാന്ധിയും ജവഹർലാർ നെഹ്‌റുവും കൊണ്ടുവന്ന സാമ്പത്തിക നയങ്ങളിലേക്ക് പാർട്ടി തിരികെപ്പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Tags :
Similar Posts