Kerala
വി.എസിന് കോവിഡ്; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
Kerala

വി.എസിന് കോവിഡ്; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Web Desk
|
21 Jan 2022 1:26 AM GMT

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നിലവിൽ വന്നു. മറ്റന്നാളും ഈ മാസം മുപ്പതിനും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകും.

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നിലവിൽ വന്നു. മറ്റന്നാളും ഈ മാസം മുപ്പതിനും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകും. ജില്ലകളെ മൂന്നാക്കി തരം തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതോടെ ടി.പി.ആർ കണക്കാക്കി ജില്ലാ കലക്ടർമാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നിലനിൽക്കില്ല.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം റെക്കോർഡിലാണ്. ഇന്നലെ മാത്രം 46,387 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടി.പി.ആർ 40.21 ആണ്. ഇതിന് പിന്നാലെയാണ് ആശുപത്രികളിൽ അഡ്മിറ്റ് ആവുന്നവരുടെ എണ്ണം കണക്കാക്കി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറിയായി തിരിച്ച് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. എ കാറ്റഗറിയിൽ പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും 50 പേർക്ക് പങ്കെടുക്കാം. എറണാകുളം, ആലപ്പുഴ , കൊല്ലം, ജില്ലകളാണ് എ കാറ്റഗറിയിലുള്ളത്. ബി കാറ്റഗറിയിൽ പൊതുപരിപാടികൾക്ക് പൂർണ വിലക്കുണ്ട്. മരണം, വിവാഹം എന്നീ ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം. തിരുവനന്തപുരം, വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകൾ ബി കാറ്റഗറിയിലാണ്. സി കാറ്റഗറിയിൽ ബി കാറ്റഗറിയിലെ നിയന്ത്രങ്ങൾക്ക് പുറമെ സ്വിംമിഗ് പൂൾ, ജിം, തിയറ്റർ വന്നിവയും അടച്ചിടും. നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിലില്ല.


Similar Posts