Kerala
vs sunil kumar
Kerala

പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നു: വി.എസ് സുനില്‍ കുമാര്‍

Web Desk
|
27 Sep 2024 3:02 AM GMT

എന്തിനും തയ്യാറായാണ് ആർഎസ്എസ് പ്രവർത്തകരെത്തിയതെന്ന് കലക്ടർ പറഞ്ഞു

തൃശൂര്‍: തൃശൂർ പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നെന്ന് സിപിഐ നേതാവ് വി.എസ്.സുനിൽ കുമാർ. എന്തിനും തയ്യാറായാണ് ആർഎസ്എസ് പ്രവർത്തകരെത്തിയതെന്ന് കലക്ടർ തന്നോട് പറഞ്ഞു.

മന്ത്രി കെ. രാജന്‍ എത്തിയാൽ സംഘർഷമുണ്ടാക്കാനാണ് ആർഎസ്എസ് പദ്ധതിയിട്ടിരുന്നത്. പൊലീസും തിരുവമ്പാടി ദേവസ്വത്തിലെ ചിലരും ചേർന്നാണ് സംഘർഷം സൃഷ്ടിച്ചത്. പൂരം നിർത്തിവെക്കാന്‍ തിരുവമ്പാടി ദേവസ്വം നിർബന്ധിച്ചെന്ന് പാറമേക്കാവ് ഭാരവാഹികള്‍ പറഞ്ഞെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുനിൽ കുമാർ വ്യക്തമാക്കി.

തി​രു​വ​മ്പാ​ടി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളും പൊ​ലീ​സും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ വി​വ​രം മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​റി​ഞ്ഞു. ഉ​ട​ൻ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​നെ വി​ളി​ച്ചു. ഒ​രു​മി​ച്ച് സം​ഭ​വ​സ്ഥ​ല​ത്തേ​ക്കു പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ച്ചു. എ​ന്നാ​ൽ, മ​ന്ത്രി വ​ന്നാ​ൽ ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണ​ത്തി​ന് മു​തി​രു​മെ​ന്ന് ക​ല​ക്ട​ർ അ​റി​യി​ച്ചു. ച​ർ​ച്ച​ക്ക് ഒ​രു ത​ര​ത്തി​ലും തി​രു​വ​മ്പാ​ടി വി​ഭാ​ഗം വ​ഴ​ങ്ങു​ന്നി​ല്ലെ​ന്നും ക​ല​ക്ട​ർ പ​റ​ഞ്ഞു. അ​തി​സു​ര​ക്ഷാ​മേ​ഖ​ല​യി​ലെ ലൈ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ ഉ​ന്ന​ത​ത​ല​ത്തി​ലു​ള്ള​വ​ർ ഇ​ട​പെ​ട്ട​ല്ലാ​തെ അ​ണ​ക്കാ​നാ​വി​ല്ല. സം​ഘ​ർ​ഷ​ത്തി​നി​ടെ പൂ​ര​ന​ഗ​രി​യി​ലെ വി​ള​ക്ക​ണ​ച്ച​തി​ലും വ​ലി​യ ദു​രൂ​ഹ​ത​യു​ണ്ട്. ഇ​തി​നൊ​ക്കെ ഉ​ത്ത​രം കി​ട്ട​ണം. നേ​രാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ലെ​ങ്കി​ൽ രാ​ഷ്ട്രീ​യ​മാ​യി ത​ന്നെ ഇ​ട​പെ​ടും. ഇ​ട​തു​പ​ക്ഷ​മെ​ന്നാ​ൽ ഒ​രു വ്യ​ക്തി മാ​ത്ര​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ച് സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.



Similar Posts