Kerala
കെ.എസ്.ഇ.ബിയിൽ സാമ്പത്തിക പ്രതിസന്ധി; അടിമകൾ ക്യാപ്‌സൂളുകളുമായി ഇപ്പോൾ വരും, കാത്തിരിക്കാം- വി.ടി ബൽറാം
Kerala

കെ.എസ്.ഇ.ബിയിൽ സാമ്പത്തിക പ്രതിസന്ധി; അടിമകൾ ക്യാപ്‌സൂളുകളുമായി ഇപ്പോൾ വരും, കാത്തിരിക്കാം- വി.ടി ബൽറാം

Web Desk
|
12 April 2022 7:55 AM GMT

' ഒരു വർഷമായി ഭരിക്കുന്ന ഇപ്പോഴത്തെ മന്ത്രി മാത്രമല്ല, അതിനുമുൻപ് വർഷങ്ങളോളം ഈ വകുപ്പ് ഭരിച്ച കഴിവുകെട്ട വിടുവായനായ മന്ത്രിയും ഈയവസ്ഥക്ക് ഉത്തരവാദിയാണ്. '

കറന്റ് ബില്ല് ഇരട്ടിയോളമായിട്ടും കെ.എസ്.ഇ.ബി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തയിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിക്കെതിരെയും മുൻ മന്ത്രി എം.എം മണിക്കെതിരെയും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം.

ഒരു വർഷമായി വൈദ്യുതി വകുപ്പ് ഭരിക്കുന്ന ഇപ്പോഴത്തെ മന്ത്രി മാത്രമല്ല, അതിനുമുമ്പ് വർഷങ്ങളോളം ഈ വകുപ്പ് ഭരിച്ച കഴിവുകെട്ട വിടുവായനായ മന്ത്രിയും ഈയവസ്ഥക്ക് ഉത്തരവാദിയാണെന്ന് ബൽറാം പറഞ്ഞു.

' എം.എം മണിയുടെ ഭരണകാലത്തേക്കുറിച്ച് നിറം പിടിപ്പിച്ച വർണ്ണനകളുമായി അന്ന് വാഴ്ത്തുപാട്ടുകൾ രചിച്ച പാർട്ടി അടിമകൾ ഇപ്പോൾ പുതിയ ക്യാപ്‌സ്യൂളുകളുമായി രംഗത്തിറങ്ങുമായിരിക്കും. കാത്തിരിക്കാം.' - വി.ടി ബൽറാം പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോവിഡ് കാലം മുതൽ കറന്റ് ബില്ല് ഇരട്ടിയോളമായതായാണ് നാട്ടിൽ മിക്കവരുടേയും അനുഭവം. എന്നിട്ടും കെഎസ്ഇബി വൻ നഷ്ടത്തിലും സാമ്പത്തിക പ്രതിസന്ധിയിലുമാണത്രേ!

ഒരു വർഷമായി ഭരിക്കുന്ന ഇപ്പോഴത്തെ മന്ത്രി മാത്രമല്ല, അതിനുമുൻപ് വർഷങ്ങളോളം ഈ വകുപ്പ് ഭരിച്ച കഴിവുകെട്ട വിടുവായനായ മന്ത്രിയും ഈയവസ്ഥക്ക് ഉത്തരവാദിയാണ്. അയാളുടെ ഭരണകാലത്തേക്കുറിച്ച് നിറം പിടിപ്പിച്ച വർണ്ണനകളുമായി അന്ന് വാഴ്ത്തുപാട്ടുകൾ രചിച്ച പാർട്ടി അടിമകൾ ഇപ്പോൾ പുതിയ ക്യാപ്‌സ്യൂളുകളുമായി രംഗത്തിറങ്ങുമായിരിക്കും. കാത്തിരിക്കാം.

Summary: V.T Balram Against Electricity Minister

Similar Posts