Kerala
യാത്രാമംഗളങ്ങള്‍ നേരുന്നു, അല്ലാതെ എന്തു പറയാന്‍; ഷാഹിദാ കമാലിനോട് വി.ടി ബല്‍റാം
Kerala

യാത്രാമംഗളങ്ങള്‍ നേരുന്നു, അല്ലാതെ എന്തു പറയാന്‍; ഷാഹിദാ കമാലിനോട് വി.ടി ബല്‍റാം

Web Desk
|
11 July 2021 2:51 PM GMT

ഷാഹിദാ കമാലിന്റെ ഫോട്ടോക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നീട് ഇവര്‍ ഫോട്ടോ പിന്‍വലിച്ചു.

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്ന സെല്‍ഫി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ പരിഹസിച്ച് വി.ടി ബല്‍റാം. 'യാത്രാമംഗളങ്ങള്‍ നേരുന്നു. അല്ലാതെ ഇവരോടൊക്കെ എന്ത് പറയാന്‍!'- ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഷാഹിദാ കമാലിന്റെ ഫോട്ടോക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നീട് ഇവര്‍ ഫോട്ടോ പിന്‍വലിച്ചു. 'ഇടുക്കി വണ്ടിപെരിയാറിലേക്കുള്ള യാത്രയില്‍' എന്ന തലക്കെട്ടോടെയാണ് ഷാഹിദ കമാല്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

വണ്ടിപ്പെരിയാറിലെ പീഡനവാര്‍ത്ത പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും വനിതാ കമ്മീഷന്‍ കാര്യമായ ഇടപെടല്‍ നടത്തിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ഷാഹിദാ കമാല്‍ ചിരിച്ചുകൊണ്ടുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് യാത്രാവിവരം അറിയിച്ചത്.

Similar Posts