Kerala
Vyapari vyavasayi ekopana samithi will donate land for wayanad
Kerala

മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിന് മൂന്ന് ഏക്കർ സ്ഥലം നൽകും - വ്യാപാരി വ്യവസായി ഏകോപന സമിതി

Web Desk
|
6 Aug 2024 1:41 PM GMT

സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിന് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

വയനാട്: മുണ്ടകൈ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കുന്നതിനായി വയനാട്ടിൽ മൂന്ന് ഏക്കർ സ്ഥലം നൽകുമെന്നും സ്ഥാപനവും തൊഴിലും നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിന് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണം. തൊഴിലും വരുമാനവും നഷ്ടപ്പെട്ട വ്യാപാരികളുടെയും വീടും സ്വത്തും നഷ്ടപ്പെട്ടരുടെയും കടങ്ങൾ എഴുതിതളളുന്നതിന് സർക്കാർ തയ്യാറാവണമെന്നും ദുരന്തമുഖത്ത് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവർക്ക് അടിയന്തര സാമ്പത്തികസഹായം നൽകണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രസിഡന്റ് രാജു അപ്‌സര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി, ട്രഷറർ എസ്. ദേവരജൻ, സംസ്ഥാന ഭാരവാഹികളായ കെ.വി അബ്ദുൽ ഹമീദ്, എം.കെ തോമസ് കുട്ടി, പി.സി ജേക്കബ്, എ.ജെ. ഷാജഹാൻ, കെ. അഹമ്മദ് ഷെരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളിൽ, ബാപ്പു ഹാജി, വൈ.വി ജയൻ, സി. ധനീഷ് ചന്ദ്രൻ, ജോജിൻ. ടി.ജോയി, വി. സബിൽ രാജ്, എ.ജെ റിയാസ്, സലീം രാമനാട്ടുകര പ്രസംഗിച്ചു.

Similar Posts