Kerala
പൊട്ടി വിളിക്കുക കുമിള ജിഹാദിന്, ഞെട്ടി വിറയ്ക്കുക മത്തി ജിഹാദിന്...; വാഫി കലോത്സവം തീം സോങ് അയിന്?
Kerala

''പൊട്ടി വിളിക്കുക കുമിള ജിഹാദിന്, ഞെട്ടി വിറയ്ക്കുക മത്തി ജിഹാദിന്...''; വാഫി കലോത്സവം തീം സോങ് 'അയിന്?'

Web Desk
|
18 Feb 2022 1:30 PM GMT

ഷമീൽ മലയമ്മയാണ് പാട്ടിന്റെ രചനയും സംഗീതവും ദൃശ്യാവിഷ്‌കാരവും നിർവഹിച്ചിട്ടുള്ളത്.

അർഥശൂന്യമായ ജിഹാദ് ആരോപണങ്ങളെ പരിഹസിച്ച് വാഫി കലോത്സവത്തിന്റെ തീം സോങ്. ഏത് കാര്യത്തിന്റെ പിന്നിലും ജിഹാദ് എന്ന വാക്ക് ചേർത്തുവെച്ച് ഭയം സൃഷ്ടിക്കാനും മുസ്‌ലിംകളെ പ്രതിരോധത്തിലാക്കാനുമുള്ള ശ്രമങ്ങളെ ചോദ്യം ചെയ്യുന്നതാണ് പാട്ടിന്റെ പ്രമേയം.

അയിനെന്താ? എന്ന ചോദ്യത്തിലൂടെ ഇത്തരം ആരോപണങ്ങളെ അവഗണിക്കുകയോ ചോദ്യം ചെയ്യുകയോ ആണ് ഇനി ചെയ്യേണ്ടതെന്നാണ് പാട്ട് മുന്നോട്ടുവെക്കുന്ന പ്രമേയം. ഷമീൽ മലയമ്മയാണ് പാട്ടിന്റെ രചനയും സംഗീതവും ദൃശ്യാവിഷ്‌കാരവും നിർവഹിച്ചിട്ടുള്ളത്.


പത്താം ക്ലാസ് പാസായ വിദ്യാർഥികൾക്ക് മത-ഭൗതിക സമന്വയ വിദ്യാഭ്യാസം നൽകുന്നതിനായി കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ നേതൃത്വത്തിൽ നടത്തുന്ന കോഴ്‌സാണ് വാഫി. വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ആർട്‌സ് ഫെസ്റ്റ് ഫെബ്രുവരി 15, 19, 20 തിയതികളിലായി വളാഞ്ചേരി മർകസ് ക്യാമ്പസിലാണ് നടക്കുന്നത്.

Related Tags :
Similar Posts