Kerala
വഖഫ് നിയമനം: സർക്കാർ പിന്മാറ്റത്തെ സ്വാഗതം ചെയ്ത നടപടിയെ വിമർശിച്ച് സമസ്ത നേതാവ്
Kerala

വഖഫ് നിയമനം: സർക്കാർ പിന്മാറ്റത്തെ സ്വാഗതം ചെയ്ത നടപടിയെ വിമർശിച്ച് സമസ്ത നേതാവ്

Web Desk
|
18 Nov 2022 2:09 PM GMT

''സമസ്തയുടെ പൂർവിക പണ്ഡിതന്മാരിൽ ആരും ഈ പണി ചെയ്തിട്ടില്ല. അതു സമുദായത്തിനു വേറെ സന്ദേശമാണ് നൽകുന്നത്.''

കോഴിക്കോട്: വഖഫ് ബോർഡ് നിയമനത്തിൽ സർക്കാർ പിൻമാറ്റത്തെ സ്വാഗതം ചെയ്ത നേതാക്കളുടെ നടപടിയെ വിമർശിച്ച് സമസ്ത നേതാവ്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നീക്കത്തിൽനിന്ന് സർക്കാർ പിന്മാറിയതിനെ സ്വാഗതം ചെയ്ത് സമസ്ത നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനെയാണ് സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ നദ്‌വി പേരെടുത്തു പറയാതെ വിമർശിച്ചത്.

'കാലിക വിഷയങ്ങളിൽ നിലപാട് പറയുന്നു' എന്ന തലക്കെട്ടിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഫറോക്കിൽ സംഘടിപ്പിച്ച മുന്നേറ്റ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''മുസ്‌ലിംകളെ ബാധിക്കുന്ന വിഷയമായിരുന്നു വഖഫ് ബോർഡിലേക്കുള്ള പി.എസ്.സി നിയമനം. മുസ്‌ലിം സമുദായത്തിന്റെ, പ്രത്യേകിച്ചും സമസ്തയുടെയും അനുയായികളുടെയും പണവും അധ്വാനവും ഇന്ധനവും സമയവും അതിനു വേണ്ടി തുലച്ചു. അവസാനം നിയമം മാറ്റി പഴയതു പോലെ തുടരുമെന്ന് പറഞ്ഞു. അപ്പോൾ സ്വാഗതം ചെയ്യാൻ എല്ലാവരും മുന്നോട്ടുവന്നു''നദ്‌വി ചൂണ്ടിക്കാട്ടി.

ബാഗ് തട്ടിപ്പറിച്ചയാൾ നിർബന്ധിതാവസ്ഥയിൽ തിരിച്ചുകൊടുത്താൽ സ്വാഗതം ചെയ്യുന്നതു പോലെയാണ്. സമസ്തയുടെ പൂർവിക പണ്ഡിതന്മാരിൽ ആരും ഈ പണി ചെയ്തിട്ടില്ല. അതു സമുദായത്തിനു വേറെ സന്ദേശമാണ് നൽകുന്നത്. തെറ്റിദ്ധാരണകൾ ഉണ്ടാകുന്ന കാര്യങ്ങൾ ഉണ്ടാകുമ്പോൾ തിരുത്തണമെന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളതെന്നും ബഹാഉദ്ദീൻ നദ്‌വി കൂട്ടിച്ചേർത്തു.

Summary: Samastha leader Dr. Bahauddeen Muhammed Nadwi criticizes the move to welcome the Kerala government's U-turn in Wakf board appointment row

Similar Posts