Kerala
walayar rape case, women justice movement
Kerala

വാളയാര്‍: ക്രെെംബ്രാഞ്ചിന് പിന്നാലെ സി.ബി.ഐ യും ബലാൽസംഗക്കൊലയെ ആത്മഹത്യയാക്കി എഴുതി തള്ളുന്നുവെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

Web Desk
|
22 Feb 2023 4:36 PM GMT

വാളയാർ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുന്ന ദൗർഭാഗ്യകരമായ സാഹചര്യത്തെ ശക്തമായ പ്രക്ഷോഭം കൊണ്ട് നേരിടുമെന്ന് വിമൻ ജസ്റ്റിസ്

വാളയാർ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുന്ന ദൗർഭാഗ്യകരമായ സാഹചര്യത്തെ ശക്തമായ പ്രക്ഷോഭം കൊണ്ട് നേരിടുമെന്ന് വിമൻ ജസ്റ്റിസ്. വാളയാർ പെൺകുട്ടികളെ ബലാൽസംഗക്കൊല ചെയ്ത് കെട്ടിത്തൂക്കിയതിന് തെളിവുകൾ സാക്ഷിയാണെന്നും ആത്മഹത്യയാക്കി എഴുതിത്തള്ളാൻ ക്രൈം ബ്രാഞ്ചിനു പിറകെ സിബിഐയും തുനിയുന്നത് നീതി നിഷേധത്തെ ഉറപ്പിക്കുന്നതിനുള്ള പരിശ്രമമാണെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി എ. ഫായിസ അഭിപ്രായപ്പെട്ടു.

"നീണ്ട ആറു വർഷങ്ങൾക്കു ശേഷവും പെൺ കുട്ടികളുടെ നീതി ചോദ്യചിഹ്നമായിത്തുടരുകയാണ്. അന്വേഷണം കാര്യക്ഷമമല്ലെന്ന അമ്മയുടെ ആരോപണം മുഖവിലക്കെടുക്കണം. സർക്കാർ താൽപര്യപ്രകാരം നിയമിച്ച അഡ്വ: അനൂപ് ആന്റണിയെ മാറ്റി വിശ്വാസ്യതയുള്ള പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികൾ കൈകൊള്ളണം. വാളയാർ പെൺകുട്ടികൾക്ക് നീതി നിഷേധിക്കപ്പെടുന്ന ദൗർഭാഗ്യകരമായ സാഹചര്യത്തെ ശക്തമായ പ്രക്ഷോഭം കൊണ്ട് വിമൻ ജസ്റ്റിസ് നേരിടാൻ ഒരുക്കമാണ്". ഫായിസ അറിയിച്ചു.

Similar Posts