Kerala
വഖഫ് ഭേദഗതി ബിൽ പിൻവലിക്കണം; നിയമസഭ പ്രമേയം പാസാക്കി
Kerala

'വഖഫ് ഭേദഗതി ബിൽ പിൻവലിക്കണം'; നിയമസഭ പ്രമേയം പാസാക്കി

Web Desk
|
14 Oct 2024 11:15 AM GMT

ബിൽ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രമേയത്തിൽ പറയുന്നു

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. ഭരണഘടനാ വിരുദ്ധമായ ബില്ല് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. ബിൽ സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നുവെന്നും, ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും പ്രമേയത്തിൽ പറയുന്നു. ന്യൂനപക്ഷ കാര്യമന്ത്രി വി. അബ്ദുറഹ്മാനാണ് പ്രമേയം അവതരിപ്പിച്ചത്.

നേരത്തെ സംസ്ഥാന വഖഫ്‌ മന്ത്രി വി. അബ്‌ദുറഹിമാൻ സംയുക്ത പാർലമെന്ററി സമിതി അധ്യക്ഷൻ ജഗദാംബിക പാൽ എംപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച കേരളത്തിന്റെ വിയോജിപ്പുകളും ആശങ്കകളും അറിയിക്കാനായിരുന്നു കൂടിക്കാഴ്ച. ചെന്നൈയിൽ നടന്ന കൂടിക്കാഴ്‌ചയിൽ കേരള വഖഫ്‌ ബോർഡ്‌ ചെയർമാൻ എം.കെ സക്കീറുമുണ്ടായിരുന്നു.

Related Tags :
Similar Posts