Kerala
വഖഫ് നിയമന വിവാദം; പള്ളികളിൽ ഇന്ന് ബോധവത്കരണം നടത്തുമെന്ന് മുസ്‍ലിം നേതൃസമിതിയിലെ മറ്റു സംഘടനകള്‍
Kerala

വഖഫ് നിയമന വിവാദം; പള്ളികളിൽ ഇന്ന് ബോധവത്കരണം നടത്തുമെന്ന് മുസ്‍ലിം നേതൃസമിതിയിലെ മറ്റു സംഘടനകള്‍

Web Desk
|
3 Dec 2021 1:26 AM GMT

മുജാഹിദ് ഇരുവിഭാഗങ്ങളും ജമാഅത്തെ ഇസ് ലാമിയും പള്ളികളില്‍ ബോധവത്കരണം നടത്താന്‍ നിർദേശം നല്‍കി

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരായ പ്രതിഷേധത്തിൽ നിന്ന് സമസ്ത പിന്മാറിയെങ്കിലും ഇന്ന് പള്ളികളിൽ ബോധവത്കരണം നടത്തുമെന്ന് മുസ്‍ലിം നേതൃസമിതിയിലെ മറ്റു സംഘടനകള്‍. മുജാഹിദ് ഇരുവിഭാഗങ്ങളും ജമാഅത്തെ ഇസ് ലാമിയും പള്ളികളില്‍ ബോധവത്കരണം നടത്താന്‍ നിർദേശം നല്‍കി. പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയില്ലാത്ത പള്ളികളില്‍ ദക്ഷിണ കേരള ജംഈയത്തുല്‍ ഉലമയും ബോധവത്കരണം നടത്തും. വഖഫിലെ തുടർ സമരം ആലോചിക്കാന്‍ മുസ്‍ലിം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും.

മുസ്‍ലിം നേതൃസമിതിയുടെ തീരുമാനപ്രകാരം വഖഫ് സംരക്ഷണം സംബന്ധിച്ച് പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന് കേരള നദ് വത്തുല്‍ മുജീഹിദീന് പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ ഇതിനായി നിർദേശം നല്കിയെന്ന കെ എന് എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അറിയിച്ചു. മറ്റൊരു മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷനും പള്ളികളിലെ ബോധവത്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്. ജമാഅത്തെ ഇസ്‍ലാമിയുടെ നിയന്ത്രണത്തിലുള്ള പള്ളികളിലും വെള്ളിയാഴ്ച പ്രഭാഷണങ്ങളില്‍ വഖഫ് ബോധവത്കരണമുണ്ടാകും.

രാഷ്ട്രീയ വിവാദമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊഴികെ വെള്ളിയാഴ്ചത്തെ പ്രസംഗങ്ങളില്‍ വഖഫ് വിഷയം സംസാരിക്കാന്‍ ദക്ഷിണ കേരള ജംഈയത്തുല്‍ ഉലമുയം ഇമാമോരോട് പറഞ്ഞിട്ടുണ്ട്. വഖഫ് വിഷയത്തിലെ തുടർ നീക്കം ആലോചിക്കാന്‍ മുസ്‍ലിം ലീഗ് ഇന്ന് മലപ്പുറത്ത് അടിയന്തര യോഗം ചേരുന്നുണ്ട്. വഖഫ് പ്രക്ഷോഭത്തില്‍ മുസ്‍ലിം നേതൃസമിതിയുമായി മുന്നോട്ടു പോകണോ ലീഗ് ഒറ്റക്ക് സമരം നടത്തണോ എന്നതില്‍ യോഗം തീരുമാനമെടുക്കും. മുഖ്യമന്ത്രി ചർച്ചക്ക് സന്നദ്ധമായത് ലീഗ് ഇടപെടലിനെ തുടർന്നാണെന്ന് വിലയിരുത്തലും ലീഗിനുണ്ട്.



Related Tags :
Similar Posts