വഖഫ് ഭൂമി തിരിച്ചു പിടിച്ച സംഭവം; മന്ത്രി വി.അബ്ദുറഹ്മാനും മായിന്‍ ഹാജിയും തമ്മില്‍ തര്‍ക്കം
|ഭൂമി തിരിച്ചുപിടിച്ചത് സർക്കാർ നടപടിയുടെ വിജയമാണെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ അവകാശപ്പെട്ടപ്പോൾ വഖഫ് ബോർഡാണ് നടപടി സ്വീകരിച്ചതെന്നും സർക്കാരിന് പങ്കില്ലെന്നും മായിന്‍ഹാജി
കുറ്റിക്കാട്ടൂരിലെ വഖഫ് ഭൂമി തിരിച്ചു പിടിച്ചതില്‍ മന്ത്രി വി.അബ്ദുറഹ്മാനും വഖഫ് ബോർഡംഗം മായിന്‍ ഹാജിയും തമ്മിൽ തർക്കം. ഭൂമി തിരിച്ചുപിടിച്ചത് സർക്കാർ നടപടിയുടെ വിജയമാണെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ അവകാശപ്പെട്ടപ്പോൾ വഖഫ് ബോർഡാണ് നടപടി സ്വീകരിച്ചതെന്നും സർക്കാരിന് പങ്കില്ലെന്നും മായിന്‍ഹാജി പറഞ്ഞു. മായിന്‍ ഹാജിയുടെ ബന്ധുക്കളാണ് ഭൂമി കൈയ്യേറിയതെന്ന ആരോപണവും മന്ത്രി ഉന്നയിച്ചു.
കൈയ്യേറ്റ ഭൂമി തിരികെപ്പിടിക്കാനുള്ള സർക്കാർ നയങ്ങളുടെ ഭാഗമാണ് കുറ്റിക്കാട്ടൂർ യത്തീംഖാന തിരിച്ചുപിടിച്ച നടപടിയെ മന്ത്രി വി അബ്ദുറഹ്മാന്‍ വിശേഷിപ്പിച്ചത്. സർക്കാര്‍ ഇടപെടലിന് തെളിവു ചോദിച്ച വഖഫ് ബോർഡംഗം മായിന്‍ ഹാജി മന്ത്രിയെ വെല്ലുവിളിച്ചു. കുറ്റിക്കാട്ടൂരിലെ വഖഫ് ഭൂമി കൈയ്യേറ്റത്തില്‍ മായിന്‍ ഹാജിയെയും മന്ത്രി ആരോപണത്തിന്റെ മുനയില്‍ നിർത്തി. ആരോപണത്തിനോട് പ്രതികരിക്കാനില്ലെന്നായിരുന്നു മായിന്‍ ഹാജിയുടെ മറുപടി