Kerala
ജലനിരപ്പ് ഉയർന്നു: മുല്ലപ്പെരിയാർ ആളിയാർ ഡാമുകളുടെ കൂടുതൽ ഷട്ടറുകൾ തുറന്നു
Kerala

ജലനിരപ്പ് ഉയർന്നു: മുല്ലപ്പെരിയാർ ആളിയാർ ഡാമുകളുടെ കൂടുതൽ ഷട്ടറുകൾ തുറന്നു

Web Desk
|
24 Nov 2021 12:57 AM GMT

തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും വർധിപ്പിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ആളിയാർ ഡാമുകളുടെ കൂടുതൽ ഷട്ടറുകൾ തുറന്നു. മുല്ലപ്പെരിയാറിലെ ആറ് സ്പിൽവേ ഷട്ടറുകളാണ് ഇന്നലെ രാത്രി തുറന്നത്. മൂന്നെണ്ണം 60 സെ.മീറ്ററും, നാലെണ്ണം 30 സെ.മീ വീതവുമാണ് തുറന്നത്. ആകെ ഏഴ് ഷട്ടറുകളിലൂടെ 3949 ഘനയടി വെള്ളമാണ് ഒഴുകുന്നത്. 141.70 അടിയാണ് നിലവിലെ ജലനിരപ്പ്.

തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും വർധിപ്പിച്ചിട്ടുണ്ട്. ആളിയാർ ഡാമിന്റെ 11 ഷട്ടറുകൾ 12 സെന്റീമീറ്റർവീതമാണ് ഉയർത്തിയത്. ഇപ്പോൾ 4025 ഘനയടി വെള്ളമാണ് സെക്കന്റിൽ പുറത്തോക്കൊഴുക്കുന്നത്.

അതേസമയം ഇടുക്കിയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും ശക്തമായ മഴയുണ്ട്. പെരിയാര്‍ തീരത്ത് കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar Posts