Kerala
Kerala
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ വെള്ളക്കെട്ട്; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
|14 Oct 2024 12:44 PM GMT
വെള്ളക്കെട്ടിൽ വലയുന്ന രോഗികളുടെ അവസ്ഥയിൽ 'മീഡിയവൺ' നൽകിയ വാർത്തയിലാണ് നടപടി
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ വെള്ളക്കെട്ടിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി സൂപ്രണ്ട് എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം.
വെള്ളക്കെട്ടിൽ വലയുന്ന രോഗികളുടെ അവസ്ഥ മീഡിയ വൺ വർത്തയാക്കിയിരുന്നു. ഈ വാർത്തയിലാണ് കമ്മീഷൻ്റെ ഇടപെടലുണ്ടായിരിക്കുന്നത്.