വെള്ളം കരുതലോടെ ഉപയോഗിച്ചാല്‍ വെള്ളക്കരം കുറക്കാം: മന്ത്രി റോഷി അഗസ്റ്റിന്‍
|വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം കുറക്കാന്‍ മാത്രമല്ല ജലത്തിന്‍റെ ഉപഭോഗത്തെ പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കൂടിയാണ് വെള്ളക്കരം വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: ജനങ്ങള്‍ കരുതലോടെ വെള്ളം ഉപയോഗിച്ചാല്‍ വെള്ളക്കരം കുറക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ മീഡിയവണ്ണിനോട്. കേരളത്തില്‍ ഒരു ദിവസം ആറു കോടി ലിറ്റര്‍ വെള്ളമാണ് പാഴാക്കി കളയുന്നത്. മാസം 25,000 ലിറ്റര്‍ വെള്ളമുപയോഗിക്കുന്ന കുടുംബം വേണമെന്ന് വിചാരിച്ചാല്‍ ഉപഭോഗം 17,000 ലിറ്ററാക്കാനാകും. വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം കുറക്കാന്‍ മാത്രമല്ല ജലത്തിന്‍റെ ഉപഭോഗത്തെ പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കൂടിയാണ് വെള്ളക്കരം വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ഒൻപത് വർഷത്തിന് ശേഷമാണ് വെള്ളക്കരം കൂട്ടുന്നതെന്നും ചെലവും വരുമാനം തമ്മിലുള്ള അന്തരത്തിൽ വർധവുണ്ടെന്നും ഈ നഷ്ടം പരിപരിക്കാനാണ് നികുതി കൂട്ടിയതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. വെള്ളക്കര വർധവ് ജനങ്ങള്‍ അംഗീകരിക്കുമെന്നും ഇനി ഒരു നികുതി വർധന ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.