Kerala
കുടിവെള്ളമില്ല; വലഞ്ഞ് തലസ്ഥാനത്തെ ജനങ്ങൾ
Kerala

കുടിവെള്ളമില്ല; വലഞ്ഞ് തലസ്ഥാനത്തെ ജനങ്ങൾ

Web Desk
|
8 Sep 2024 11:00 AM GMT

നഗരത്തിൽ വെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിലേക്ക് മാർച്ച് നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴായി. വൈകുന്നേരം നാല് മണിപിന്നിട്ടിട്ടും വെള്ളമെത്തിയില്ല. നാലാം ദിവസമാണ് കുടിവെള്ളമില്ലാതെ ജനങ്ങൾ വലയുന്നത്. നഗരത്തിലെ 44 വാർഡുകളിലും വെള്ളമെത്താതതിൽ ആയിരകണക്കിന് ആളുകളാണ് വലയുന്നത്.

നഗരത്തിൽ വെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിലേക്ക് മാർച്ച് നടത്തി. കുടിവെള്ള സമരത്തിനെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയീലെ വെള്ളം ബക്കറ്റിൽ ശേഖരിച്ച് പ്രവർത്തകർ​ പൊലീസിന് ​നേരെയൊഴിച്ചു.

ഒരിറ്റു കുടിവെള്ളം പോലും ലഭിക്കാത്തതിനെ തുടർന്ന് ജനങ്ങൾ കുപ്പിവെള്ളത്തെയാണ് ആശ്രമിക്കുന്നത്. ദിവസങ്ങളായി കുപ്പിവെള്ളമുപയോഗിക്കുന്നതിനാൽ ആരോഗ്യപരമായും സാമ്പത്തികപരമായും ആളുകൾക്ക് പ്രയാസം നേരിടേണ്ടി വരുന്നുണ്ട്. പൈപ്പ് മാറ്റാൻ തുടങ്ങിയ ശേഷം മാത്രമാണ് ഇത്തരം പ്രശ്നങ്ങളുണ്ടായതെന്നും മന്ത്രി പറഞ്ഞു. സാധ്യമായ സ്ഥലങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെന്നും ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കരുതലോടെ നടപടികളെടുക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ കുടിവെള്ള പ്രശ്നം നേരിടുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഉച്ചയോടെ പമ്പിങ് പുനരാരംഭിക്കാൻ കഴിയുമെന്നും 6 മണിയോടെ വെള്ളം എല്ലാ വീടുകളിലും വെള്ളമെത്തിക്കാൻ കഴിയുമെന്നും വി. ശിവൻകുട്ടി പറഞ്ഞു. പ്രതീക്ഷയ്ക്കപ്പുറം കാര്യങ്ങൾ പോയതിനാലാണ് ഇത്തരം ബുദ്ധിമുട്ടുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Similar Posts