Kerala
പുഴുവരിച്ച കിറ്റ് നൽകിയത് സന്നദ്ധ സംഘടനയെന്ന് വയനാട് എഡിഎം
Kerala

പുഴുവരിച്ച കിറ്റ് നൽകിയത് സന്നദ്ധ സംഘടനയെന്ന് വയനാട് എഡിഎം

Web Desk
|
8 Nov 2024 3:06 PM GMT

മുഴുവൻ ഭക്ഷ്യ വസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കും

വയനാട്: മേപ്പാടിയിൽ പുഴുവരിച്ച ഭക്ഷ്യകിറ്റ് നൽകിയത് സന്നദ്ധ സംഘടനയെന്ന് വയനാട് എഡിഎം.

സംസ്ഥാന ഭക്ഷ്യകമ്മീഷന് വയനാട് എഡിഎം വിശദീകരണം നൽകി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ വിതരണം ചെയ്യില്ലെന്ന് എ.ഡി.എം അറിയിച്ചതായും ഭക്ഷ്യ കമ്മീഷൻ വ്യക്തമാക്കി.

മുഴുവൻ ഭക്ഷ്യ വസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കും. പുഴുവരിച്ചത് നിർമ്മാൺ എന്ന സംഘടന നൽകിയ കിറ്റുകളിലെ വസ്തുക്കളാണെന്നും എഡിഎം വ്യക്തമാക്കി. സെപ്റ്റംബറിലാണ് കിറ്റുകൾ ലഭിച്ചത്.

ഇതിനിടെ വയനാട് ദുരിതബാധിതർക്ക് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു.

Related Tags :
Similar Posts