Kerala
കൊട്ടിക്കയറി മുന്നണികൾ; ആവേശക്കൊടുമുടിയിൽ വയനാടും ചേലക്കരയും
Kerala

കൊട്ടിക്കയറി മുന്നണികൾ; ആവേശക്കൊടുമുടിയിൽ വയനാടും ചേലക്കരയും

Web Desk
|
11 Nov 2024 11:37 AM GMT

കൊട്ടിക്കലാശത്തിൽ കരുത്ത് കാട്ടി സ്ഥാനാർഥികൾ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായതോടെ ചേലക്കരയിലും വയനാടും കൊട്ടിക്കലാശം നടത്തി മുന്നണികൾ. കനത്ത മഴ അവഗണിച്ച് വയനാട് റോഡ് ഷോയുമായി മൂന്ന് മുന്നണിയിലെ സ്ഥാനാർഥികളുമെത്തി.

കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം സഹോദരൻ രാഹുൽ ഗാന്ധിയുമെത്തിയിരുന്നു. വൻ ജനാവലി സ്ഥാനാർഥികളെ സ്വീകരിക്കാനായി ഉച്ചയോടെ റോഡ് ഷോ നടക്കുന്ന പല പ്രദേശങ്ങളിലും എത്തിയിരുന്നു. ആവേശത്തോടെയാണ് സ്ഥാനാർഥികളെ ജനം സ്വീകരിച്ചത്.

ഇടതുപക്ഷ സ്ഥാനാർഥി സത്യൻ മൊകേരിയുടെ പ്രചരണത്തിന്റെ കൊട്ടിക്കലാശം കൽപ്പറ്റ നഗരത്തെ കേന്ദ്രീകരിച്ചാണ് നടന്നത്. നടന്നായിരുന്നു സത്യൻ മൊകേരിയുടെ പ്രചാരണം.

ചേലക്കരയിൽ പ്രചരണവും വളരെ ആവേശത്തോടെ തന്നെയാണ് അവസാനഘട്ടത്തിൽ പുരോഗമിച്ചത്. മണ്ഡലത്തിലെ മത്സരം കടുപ്പമാണെന്നാണ് ജനങ്ങളുടെ പ്രതികരണം. അവസാന ദിവസം ബൈക്ക് റാലിയിലൂടെയും നടന്നുമാണ് ആർ.യു പ്രദീപ് നടത്തിയത്.

മണ്ഡലത്തിൽ ശക്തമായ പ്രചാരണം തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസും നടത്തിയത്. ബിജെപി സ്ഥാനാർഥി ബാലകൃഷ്ണന്റെ പ്രചാരണവും ആവേശത്തോടെയാണ് പുരോഗമിക്കുന്നത്.

പി.വി അൻവറിന്റ പിന്തുണയോടെ സ്വതന്ത്രൃ സ്ഥാനാർഥിയായി മത്സരിക്കുന്ന സുധീറിന്റെ പ്രാചരണവും അവസാന ഘട്ടത്തിലാണ്.

Similar Posts