Kerala
The financial assistance announced by the Muslim League has been handed over to the victims of the Mundakkai landslide in Wayanad
Kerala

മുണ്ടക്കൈ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ച ധനസഹായം കൈമാറി മുസ്‍ലിം ലീഗ്

Web Desk
|
24 Aug 2024 1:41 AM GMT

691 കുടുംബങ്ങൾക്ക് 15,000 രൂപയും വ്യാപാരികൾക്കുണ്ടായ നാശനഷ്ടത്തിന് പരിഹാരമായി 50,000 രൂപയും കൈമാറി

കല്‍പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് മുസ്‍ലിം ലീഗ് പ്രഖ്യാപിച്ച ധനസഹായം കൈമാറി. മേപ്പാടി പൂത്തകൊല്ലിയില്‍ നടന്ന പരിപാടി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 691 കുടുംബങ്ങൾക്കാണ് ധനസഹായം നൽകിയത്.

ദുരന്തത്തിനുശേഷം രക്ഷാപ്രവർത്തനത്തിലും ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങളിലും മുസ്‍ലിം ലീഗ് കാര്യമായ ഇടപെടൽ നടത്തിയിട്ടുണ്ട്. മൂന്നാംഘട്ടമായാണു പുനരധിവാസത്തിന്‍റെ ഭാഗമായി ധനസഹായം പ്രഖ്യാപിച്ചത്. 691 കുടുംബങ്ങൾക്ക് 15,000 രൂപയാണ് കൈമാറിയത്.

വ്യാപാരികൾക്കുണ്ടായ നാശനഷ്ടത്തിന് പരിഹാരമായി 50,000 രൂപ കൈമാറി. പുനരധിവാസത്തിനായി 100 വീടുകളാണ് ലീഗ് നിർമിച്ചുനൽകുന്നത്. മേപ്പാടി പഞ്ചായത്തിൽ തന്നെ സ്ഥലം കണ്ടെത്തി വീടുകള്‍ നിർമിക്കുമെന്നാണ് പാർട്ടിയുടെ ഉറപ്പ്. എം.എൽ.എമാരായ പി.കെ ബഷീർ, ടി. സിദ്ദിഖ്, ലീഗ് നേതാക്കളായ പി.കെ ഫിറോസ്, കെ.കെ അഹമ്മദാജി തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.

Summary: The financial assistance announced by the Muslim League has been handed over to the victims of the Mundakkai landslide in Wayanad

Similar Posts