Kerala
വയനാട് സത്യൻ മൊകേരി സിപിഐ സ്ഥാനാർഥിയായേക്കും
Kerala

വയനാട് സത്യൻ മൊകേരി സിപിഐ സ്ഥാനാർഥിയായേക്കും

Web Desk
|
16 Oct 2024 5:31 PM GMT

നാളെ ചേരുന്ന സംസ്ഥാന കൗൺസിലിൽ യോഗത്തിൽ തീരുമാനമായേക്കും

കല്പറ്റ: സത്യൻ മൊകേരി വയനാട് സിപിഐ സ്ഥാനാർത്ഥിയായേക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിലിൽ യോഗത്തിൽ തീരുമാനമായേക്കും. വയനാട് ജില്ലാ കമ്മിറ്റി സത്യൻ മൊകേരിയുടെ പേരാണ് ശുപാർശ ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. പീരുമേട് മുൻ എംഎൽഎ ഇ എസ് ബിജിമോളുടെ പേരും സാധ്യത പട്ടികയിലുണ്ട്. പ്രചാരണ പരിപാടി ആലോചിക്കാൻ 21ന് എൽഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.

Similar Posts