Kerala
വയനാട് വീണ്ടും കടുവയുടെ ആക്രമണം: കൂട് സ്ഥാപിച്ചിട്ടും പിടികൂടാനായില്ല
Kerala

വയനാട് വീണ്ടും കടുവയുടെ ആക്രമണം: കൂട് സ്ഥാപിച്ചിട്ടും പിടികൂടാനായില്ല

Web Desk
|
28 Aug 2022 7:51 AM GMT

മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒന്നര മാസത്തിലധികമായി കടുവയുടെ ശല്യം തുടരുകയാണ്.

കൽപ്പറ്റ: വയനാട് മൈലമ്പാടിയിൽ വീണ്ടും കടുവയുടെ ആക്രമണം. മൈലമ്പാടി പുല്ലുമലയിലാണ് ഇന്ന് പുലർച്ചെ, ജോസഫ് എന്നയാളുടെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടുവ ആക്രമിച്ചത്.

പുലർച്ചെ തൊഴുത്തിൽ ശബ്ദം കേട്ട് പുറത്തിറങ്ങിയ ജോസഫാണ് കടുവ പശുക്കിടാവിനെ ആക്രമിക്കുന്നതായി കണ്ടെത്തിയത്. ആളെത്തിയതോടെ പശുക്കിടാവിനെ കൊല്ലാതെ കടുവ തിരിച്ചുപോയി.

വയനാട്ടില്‍ മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒന്നര മാസത്തിലധികമായി കടുവയുടെ ശല്യം തുടരുകയാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് കടുവയുടെ ആക്രമണമുണ്ടായതോടെ ഭീതിയിലാണ് പ്രദേശവാസികൾ. കഴിഞ്ഞ വ്യാഴാഴ്ച പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുനെങ്കിലും കടുവയെ പിടിക്കൂടാനായിട്ടില്ല.


Similar Posts