'സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ യൂ ടേൺ എടുക്കുന്നു'; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഡബ്ല്യു.സി.സി
|'നടിയെ ആക്രമണക്കേസ് വിജയിക്കുമെന്ന വിശ്വാസം തീരെ ഇല്ല'.തെളിവുകളെ തെളിവുകളായി കാണാൻ തയ്യാറാകാത്ത സാഹചര്യം ഐസ്ക്രീം പാർലർ കേസ് മുതലേ ഉണ്ടെന്നും ദീദി ദാമോദരൻ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഡബ്ല്യു.സി.സി രംഗത്ത്. സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ യൂ ടേൺ എടുക്കുന്നെന്നും പരാതികൾ അവഗണിക്കുന്നുവെന്നും ഡബ്ല്യു.സി.സി അംഗം ദീദി ദാമോദരൻ മീഡിയവണിനോട് പറഞ്ഞു. ഇക്കാരണങ്ങളാൽ പരാതികൾ മുഖ്യമന്ത്രുയെട ഓഫീസിലേക്ക് അയക്കുന്നത് നിർത്തി.കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അതായിരുന്നില്ല സ്ഥിതിയെന്നും ദീദി പറഞ്ഞു.
മീഡിയവൺ ' എഡിറ്റോറിയലി'ലാണ് ദീദിയുടെ പ്രതികരണം. 'ആദ്യമൊക്കെ പരാതികൾക്ക് വിശദമായ മറുപടി ലഭിച്ചിരുന്നു. ഇപ്പോൾ പരാതി കിട്ടിയെന്ന അറിയിപ്പ് പോലും വരാതായി. ഡബ്ല്യു.സി.സിക്ക് ഇപ്പോഴും ധാരാളം പരാതികളാണ് കിട്ടുന്നുണ്ടെങ്കിലും ആ പരാതികൾ വനിതാ കമ്മീഷനാണ് ഇപ്പോൾ കൈമാറുന്നതെന്നും ദീദി പറഞ്ഞു.
നടിയെ ആക്രമണക്കേസ് വിജയിക്കുമെന്ന വിശ്വാസം തീരെ ഇല്ല.തെളിവുകളെ തെളിവുകളായി കാണാൻ തയ്യാറാകാത്ത സാഹചര്യം ഐസ്ക്രീം പാർലർ കേസ് മുതലേ ഉണ്ടെന്നും ദീദി പറഞ്ഞു.