Kerala
സ്ത്രീധനം ആവശ്യപ്പെടില്ലെന്ന് ഉറപ്പുനല്‍കുന്നവര്‍ക്ക് മാത്രം സര്‍വ്വകലാശാല പ്രവേശനം; നിര്‍ദേശവുമായി ഗവര്‍ണര്‍
Kerala

സ്ത്രീധനം ആവശ്യപ്പെടില്ലെന്ന് ഉറപ്പുനല്‍കുന്നവര്‍ക്ക് മാത്രം സര്‍വ്വകലാശാല പ്രവേശനം; നിര്‍ദേശവുമായി ഗവര്‍ണര്‍

Web Desk
|
16 July 2021 9:45 AM GMT

സ്ത്രീധനം സമൂഹത്തിന്‍റെ മുഴുവന്‍ പ്രശ്നമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡിഗ്രി പഠനത്തിന് മുമ്പു തന്നെ, സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാർഥികളിൽ നിന്നും സത്യവാങ്മൂലം വാങ്ങണം. ഇതിനായി വൈസ് ചാൻസിലർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകളിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത വി.സി മാരുടെ യോഗത്തിലാണ് ഗവര്‍ണര്‍ നിർദേശം നൽകിയത്.

സ്ത്രീധനം സ്ത്രീകളെ മാത്രം സംബന്ധിച്ച പ്രശ്നമല്ല, സമൂഹത്തിന്‍റെ മുഴുവന്‍ പ്രശ്നമാണ്. സ്ത്രീധനം നമുക്കു വേണ്ടേ വേണ്ട എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഉപവാസം നടത്തിയിരുന്നു.

Similar Posts