Kerala
ലഹരിക്കെതിരായ പോരാട്ടത്തിൽ അവസാനം വരെ കൂടെയുണ്ടാകും; വി.ഡി സതീശൻ
Kerala

ലഹരിക്കെതിരായ പോരാട്ടത്തിൽ അവസാനം വരെ കൂടെയുണ്ടാകും; വി.ഡി സതീശൻ

Web Desk
|
9 Oct 2022 6:08 AM GMT

'കേരളത്തെ മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കുക എന്ന നിശ്ചയദാർഢ്യത്തോടുകൂടി ഉള്ള കാമ്പയിനാണ് കേരളത്തിന് ആവശ്യം'

കോഴിക്കോട്: ലഹരിക്കെതിരായ പോരാട്ടത്തിൽ അവസാ.നം വരെ കൂടെയുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 'മയക്കുമരുന്ന് സംഘം കേരളത്തിൽ വേരുകൾ ആഴ്ത്തിയിരിക്കുകയാണ്. എന്നാൽ പിടികൂടുന്നത് കാരിയേഴ്‌സിനെ മാത്രമാണ്. മയക്കുമരുന്ന് വരുന്നതിന്റെ റൂട്ട് തേടി അന്വേഷണം നടക്കണം'. സ്‌കൂളുകൾക്ക് ചുറ്റും നിരീക്ഷിണ വലയം ഉണ്ടാവണമെന്നും ഇതിന് പ്രാദേശിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്കെതിരെ പോരടിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരെ ഒന്നിച്ച് അണിനിരത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മീഡിയവണിന്‍റെ ലഹരിവിരുദ്ധ വാർത്താദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പല ലഹരിവിരുദ്ധ ക്യാമ്പയിനും നമ്മൾ നടത്താറുണ്ട്. അതൊക്കെ വെറുതെ ഷോയ്ക്ക് വേണ്ടിയിട്ട് പലപ്പോഴും പലരും നടത്താറുള്ളത്. കുറച്ചുകഴിയുമ്പോൾ അത് മറന്നുപോകുകയും ചെയ്യും. എന്നാൽ അങ്ങനെയാകരുത്. കേരളത്തെ മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കുക നിശ്ചയദാർഢ്യത്തോടുകൂടി ഉള്ള ഒരു കാമ്പയിനാണ് കേരളത്തിന് ആവശ്യം'. അതിൻറെ അവസാനം വരെ, ലക്ഷ്യ പ്രാപ്തിവരെ മീഡിയവണിന്റെ കൂടെയും സർക്കാറിന്റെ കൂടെയുമുണ്ടാകുമെന്ന് ഉറപ്പുതരുന്നെന്നും അദ്ദേഹം പറഞ്ഞു.

'ലഹരിവിരുദ്ധ സമ്മേളനം നടത്തുകയാണെങ്കിൽ നൂറ് ശതമാനം പിന്തുണക്കും.ഇതിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാവും.ലഹരിക്കെതിരെ യുഡിഎഫ് രംഗത്തിറങ്ങും. 18ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


Similar Posts