Kerala
കമലേശ്വരം കല്ലാട്ടുമുക്ക് റോഡിന്റെ അപകടാവസ്ഥ ഉടൻ പരിഹരിക്കണം: വെൽഫെയർ പാർട്ടി
Kerala

കമലേശ്വരം കല്ലാട്ടുമുക്ക് റോഡിന്റെ അപകടാവസ്ഥ ഉടൻ പരിഹരിക്കണം: വെൽഫെയർ പാർട്ടി

Web Desk
|
7 Aug 2022 1:07 AM GMT

'റോഡ് വികസനത്തിന്റെ പേരിൽ ഫണ്ട് ദുർവിനിയോഗം ചെയ്യുകയും അഴിമതി നടത്തുകയും ചെയ്തതിന്റെ ഫലമാണ് റോഡുകളിലെ വെള്ളക്കെട്ടിൽ വീണു ജീവനുകൾ നഷ്ടപ്പെടാൻ ഇടയാക്കുന്നത്'

തിരുവനന്തപുരം: അശാസ്ത്രീയമായ റോഡ് നിർമാണമാണ് റോഡുകൾ മരണക്കുഴികളായി മാറാൻ കാരണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് എൻ.എം അൻസാരി. റോഡ് വികസനത്തിന്റെ പേരിൽ ഫണ്ട് ദുർവിനിയോഗം ചെയ്യുകയും അഴിമതി നടത്തുകയും ചെയ്തതിന്റെ ഫലമാണ് റോഡുകളിലെ വെള്ളക്കെട്ടിൽ വീണു ജീവനുകൾ നഷ്ടപ്പെടാൻ ഇടയാക്കുന്നത്.

കഴിഞ്ഞ ഒന്നാംഘട്ട ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായി താത്കാലിക കാട്ടിക്കൂട്ടൽ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഇതിനോടകം നിരവധി അപകടങ്ങൾക്ക് നാട്ടുകാർ രക്ഷാപ്രവർത്തകരായി മാറി. ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമാണവും ഓടനിർമാണവും ഉടൻ നടത്തിയില്ലെങ്കിൽ റോഡ് ഉപരോധമടക്കമുളള വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം കൊടുക്കുമെന്ന് കല്ലാട്ടുമുക്ക് ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

പ്രതിഷേധ ധർണയിൽ കോർപ്പറേഷൻ പ്രസിഡന്റ് ബിലാൽ അഹമ്മദ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ എം.എസ് നവാസ്, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ. അനിൽകുമാർ തുടങ്ങിയവർ അഭിവാദ്യപ്രഭാഷണം നടത്തി. ശൈഖ് ഫസിൽ സ്വാഗതവും മാഹീൻ പരുത്തിക്കുഴി നന്ദിയും പറഞ്ഞു.

Similar Posts