Kerala
വംശീയ ഭരണ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി രാജ്ഭവൻ മാർച്ച്
Kerala

വംശീയ ഭരണ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി രാജ്ഭവൻ മാർച്ച്

Web Desk
|
29 Jun 2022 4:35 PM GMT

വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് മാർച്ച് നടത്തിയത്‌

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യക്കും ബുൾഡോസർ രാജിനുമെതിരെ പോരാടുന്നവരെ വേട്ടയാടുന്ന വംശീയ ഭരണ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തി. സംസ്ഥാനസമിതിയംഗം ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു. യുപിയിൽ വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റിയംഗം ജാവേദ് മുഹമ്മദിന്റെ വീട് തകർത്തത് ഉൾപ്പെടെ മുസ്ലിം സമൂഹത്തിന് നേരെ വിവിധ ഭാഗങ്ങളിൽ ആർഎസ്എസിന്റെ നേതൃത്വത്തിൽ നടക്കുന്ന കലാപ ശ്രമത്തിന് മോഡി സർക്കാർ എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുകയാണ്. രാജ്യത്ത് ഹിന്ദുത്വ ഭീകരത വർദ്ധിപ്പിക്കാനുള്ള ഫാസിസ്റ്റുകളുടെ ആസൂത്രണത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി വെൽഫെയർ പാർട്ടി തെരുവിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എൻ.എം അൻസാരി അധ്യക്ഷപ്രഭാഷണം നിർവഹിച്ചു. പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ, ഫ്രറേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്‌മാൻ,ജില്ലാ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, കോർപ്പറേഷൻ പ്രസിഡന്റ് ബിലാൽ വള്ളക്കടവ് തുടങ്ങിയവർ സംസാരിച്ചു.

Welfare Party Raj Bhavan March Against Racial Terrorism

Similar Posts