Kerala
Kerala
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്ന് ധനമന്ത്രി
|29 Jan 2024 5:44 AM GMT
കേന്ദ്രം വെട്ടിയ തുക തന്നാൽ ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്നും കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമപെൻഷൻ താളം തെറ്റിച്ചത് കേന്ദ്രമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കേന്ദ്രം വെട്ടിയ 57400 കോടി രൂപ തന്നാൽ ക്ഷേമപെൻഷൻ 2500 രൂപയാക്കും. ക്ഷേമ പെൻഷൻ കുടിശ്ശിക ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
ക്ഷേമ പെൻഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ലെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു.യുഡിഎഫ് കാലത്തെ ക്ഷേമ പെൻഷൻ കുടിശിക തീർത്തതിന്റെ രേഖ ഹാജരാക്കാൻ ധനമന്ത്രിയെ വിഷ്ണുനാഥ് വെല്ലുവിളിച്ചു. അതേസമയം, പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.