Kerala
സഹപ്രവർത്തകർ തമ്മിൽ പറഞ്ഞ കാര്യം, ഹൈക്കമാൻഡൊന്നും ഇടപെട്ടിട്ടില്ല: വി.ഡി സതീശൻ
Kerala

'സഹപ്രവർത്തകർ തമ്മിൽ പറഞ്ഞ കാര്യം, ഹൈക്കമാൻഡൊന്നും ഇടപെട്ടിട്ടില്ല': വി.ഡി സതീശൻ

Web Desk
|
24 Feb 2024 11:34 AM GMT

മാധ്യമങ്ങൾക്ക് വേണ്ടിയാണ് കെ.പി.സി.സി പ്രസിഡൻ്റ് തന്നോട് നീരസം പ്രകടിപ്പിച്ചതെന്ന് സതീശന്‍

എറണാകുളം: വാർത്താസമ്മേളനത്തിനെത്താൻ വൈകിയതിന്റെ പേരിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ കുപിതനായ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

മാധ്യമങ്ങൾക്ക് വേണ്ടിയാണ് കെ.പി.സി.സി പ്രസിഡൻ്റ് തന്നോട് നീരസം പ്രകടിപ്പിച്ചതെന്ന് സതീശന്‍ പറഞ്ഞു. ഞങ്ങള്‍ ജ്യേഷ്ഠാനുജൻമ്മാരെപ്പോലെയാണ്. തന്നോട് എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം കെ.പി.സി പ്രസിഡൻ്റിനുണ്ട്. വാർത്തയാക്കേണ്ട കാര്യം ഇല്ല- സതീശന്‍ പറഞ്ഞു.

ഹൈക്കമാൻഡ് ഇടപെട്ടു എന്നൊക്കെ വെറുതെ പറയുന്നതാണ്. രാജി ഭീഷണി വാർത്തയും തെറ്റാണ്. എനിക്കൊരു ബുദ്ധിമുട്ടുമില്ല. സഹപ്രവർത്തകർ തമ്മിൽ പറഞ്ഞ കാര്യമാണത്. അതിനപ്പുറം ഒന്നുമില്ലെന്നും സതീശന്‍ പറഞ്ഞു.

കെ.പി.സി.സിയുടെ സമരാഗ്നി യാത്രയുടെ ഭാഗമായ വാർത്താസമ്മേളനം ആലപ്പുഴയിൽ വിളിച്ചത് രാവിലെ പത്ത് മണിക്കായിരുന്നു. 10.28ന് കെ സുധാകരൻ സ്ഥലത്തെത്തി. എന്നാൽ പ്രതിപക്ഷ നേതാവ് എത്തിയില്ല. ഡി.സി.സി അധ്യക്ഷൻ ബാബു പ്രസാദിനോട് വിളിച്ചു നോക്കാൻ സുധാകരൻ ആവശ്യപ്പെട്ടു. പിന്നെയും 20 മിനിറ്റ് കാത്തിരുന്നിട്ടും സതീശൻ എത്തിയില്ല. ഇതോടെയാണ് സുധാകരൻ കുപിതനായി ഇയാളിതെവിടെ പോയി കിടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറഞ്ഞത്.

അതേസമയം സുധാകരന്റെ അസഭ്യപ്രയോഗത്തിൽ ഹൈക്കമാൻഡിനോട് വി.ഡി സതീശൻ അതൃപ്തി അറിയിച്ചെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എന്നാല്‍ സതീശനുമായി അഭിപ്രായ വ്യത്യാസമില്ലെന്നാണ് കെ.സുധാകരൻ പിന്നീട് വ്യക്തമാക്കി.

watch video report


Similar Posts