Kerala
വാട്‌സ്ആപ്പ് ചാറ്റ് ചോർച്ച: യൂത്ത് കോൺഗ്രസിൽ നടപടി; രണ്ട് വൈസ് പ്രസിഡന്റുമാർക്ക് സസ്‌പെൻഷൻ
Kerala

വാട്‌സ്ആപ്പ് ചാറ്റ് ചോർച്ച: യൂത്ത് കോൺഗ്രസിൽ നടപടി; രണ്ട് വൈസ് പ്രസിഡന്റുമാർക്ക് സസ്‌പെൻഷൻ

Web Desk
|
21 July 2022 5:53 AM GMT

എൻ.എസ് നു സൂർ, എസ് എം ബാലു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്

തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലെ ചാറ്റ് ചോർന്നതിൽ നടപടി.രണ്ട് വൈസ് പ്രസിഡന്റുമാരെ സസ്‌പെൻഡ് ചെയ്തു. എൻ.എസ് നു സൂർ, എസ് എം ബാലു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

വാട്സ്ആപ്പ് ചാറ്റ് പുറത്ത് വന്നതിനെ തുടര്‍ന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് ശബരിനാഥനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്ട്സ്ആപ് ഗ്രൂപ്പിൽനിന്ന് സന്ദേശങ്ങൾ ചോർത്തിയത് ഗുരുതര സംഘടന പ്രശ്നമാണെന്ന് വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥൻ പ്രതികരിച്ചിരുന്നു. ഇതിനെ ഗൗരവമായാണ് യൂത്ത് കോൺഗ്രസും കെ.പി.സി.സിയും കാണുന്നത്. ഇത് നേതൃത്വത്തെ അറിയിക്കും. എല്ലാ സംഘടനയിലും നെല്ലും പതിരുമുണ്ട്. പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസുകാർ സംഘടന നിലപാടിന് ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലെ സന്ദേശങ്ങൾ ചോർത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കെ. മുരളീധരൻ എം.പിയും പ്രതികരിച്ചിരുന്നു . 'പാഷാണത്തിൽ കൃമികൾ എല്ലായിടത്തുമുണ്ട്. അങ്ങനെയുള്ളവരെ തെരഞ്ഞുപിടിച്ച് പാർട്ടിയിൽനിന്ന് പുറത്താക്കും. അത് കോൺഗ്രസിലാലും യൂത്ത് കോൺഗ്രസിലായാലും'. ഒപ്പം നിന്ന് ഒറ്റിക്കൊടുക്കുന്നവർക്ക് പാർട്ടിയിൽ ഇനി സ്ഥാനവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Similar Posts