ഞാന്‍ മിസോറമിൽ പോയപ്പോൾ അവിടത്തുകാർ കരിദിനം ആചരിച്ചു-ശ്രീധരൻപിള്ള
|''ഈ പദവി ഒഴിഞ്ഞാൽ ഒറ്റയ്ക്കു സഞ്ചരിക്കണമെന്ന ബോധം ഉണ്ടാകണം''
കോഴിക്കോട്: മിസോറമിൽ ഗവർണറായി പോയപ്പോൾ അവിടത്തുകാർ കരിദിനം ആചരിച്ചിരുന്നുവെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള. പിന്നീട് അവരുമായി ആത്മബന്ധമുണ്ടാക്കുകയായിരുന്നു. പാർട്ടി വേണ്ടെന്ന് പറഞ്ഞാലും രഹസ്യമായെങ്കിലും ആ ബന്ധങ്ങൾ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശ്രീധരൻപിള്ള. ഗവർണർക്ക് രാഷ്ട്രീയമില്ലെങ്കിലും എന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവർക്കും അറിയാം. ഗവർണർ രാഷ്ട്രീയം പറയുന്നത് ഉചിതമല്ലാത്തതുകൊണ്ട് താൻ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
''കേരളം എന്തു പറഞ്ഞാലും നെഗറ്റീവിസത്തിലേക്ക് പോകുന്നുണ്ട്. നെഗറ്റീവിസം ആണ് നമ്മുടെ ശാപം. മാധ്യമങ്ങൾ നെഗറ്റീവ് വാർത്ത കൊടുത്താൽ അത് കേൾക്കാനാണ് നമുക്ക് താൽപര്യം. 26 കൊല്ലമായി കേരളത്തിന്റെ കുറ്റകൃത്യ നിരക്ക് ഉയരുകയാണ്. ആത്മഹത്യാനിരക്കും കേരളത്തിൽ കൂടുതലാണ്.''
ഞാൻ മിസോറമിൽ പോയപ്പോൾ അവിടെയുള്ളവർ കരിദിനം ആചരിച്ചിരുന്നു. പിന്നീട് അവരുമായി ആത്മബന്ധമുണ്ടാക്കാൻ എനിക്ക് കഴിഞ്ഞു. പാർട്ടി വേണ്ടെന്ന് പറഞ്ഞാൽ പോലും ഞാൻ രഹസ്യമായെങ്കിലും ആ ബന്ധങ്ങൾ സൂക്ഷിക്കും. ഇന്ന് ഞാൻ ഗവർണറാണ്. ഈ പദവി ഒഴിഞ്ഞാൽ ഒറ്റയ്ക്കു സഞ്ചരിക്കണമെന്ന ബോധം ഉണ്ടാകണമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
Summary: ''When I went to Mizoram as Governor, people there celebrated it as black day'': Goa Governor PS Sreedharan Pillai