Kerala
Kerala
'വധഭീഷണി മുഴക്കിയത് ആരായാലും ശിക്ഷിക്കപ്പെടണം, അയാളുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല'; പി.എം.എ സലാം
|21 Jan 2024 11:32 AM GMT
മുഈനലി തങ്ങൾക്കൊപ്പം പാർട്ടി ഉണ്ടെന്നും പി.എം.എ സലാം
കോഴിക്കോട്: മുഈനലി തങ്ങൾക്കെതിരായ ഭീഷണിയിൽ പൊലീസ് ശക്തമായ നടപടി വേഗത്തിൽ എടുക്കണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.
'വധഭീഷണി മുഴക്കിയത് ആരായാലും അവർ ശിക്ഷിക്കപ്പെടണം.അത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. ഭീഷണിമുഴക്കിയ വ്യക്തിയെ ഇതുപോലൊരു സംഭവത്തെത്തുടർന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. പിന്നീട് തിരിച്ചെടുക്കാനുള്ള ഒരുപാട് അഭ്യർഥന തന്നിട്ടും അത് സ്വീകരിച്ചിട്ടില്ല. ഇത്തരം പ്രവണ ഏത് ഭാഗത്ത് നിന്നുണ്ടായാലും പ്രതികരിക്കാൻ മുസ്‍ലിം ലീഗ് രംഗത്തുണ്ടാകും. മുഈനലി തങ്ങൾക്കൊപ്പം പാർട്ടി ഉണ്ടെന്നും പി.എം.എ സലാം പറഞ്ഞു.